BREAKING NEWS

‘കാടുവെട്ടിയന്ത്രം ഒന്നു വേണം, സ്ഥലത്തെ പുല്ല് വൃത്തിയാക്കാനാണ്, ഇപ്പോൾ തരാം!! യന്ത്രം വണ്ടിയിൽ നിന്നെടുത്ത് തിരിഞ്ഞു നിൽക്കുകയായിരുന്ന പുറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്ത് മുറിച്ചു… പിന്നാലെ ഒരാളെകൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു– അരുംകൊല മുന്നിൽ കണ്ട ദൃക്സാക്ഷി, പ്രതി മൊയ്തീൻകുട്ടി ലഹരിക്ക് അടിമ

· · 1 min read
Share: Copied!

മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്തു യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിൽ മുൻവൈരാ​ഗ്യമെന്ന് സൂചന. പ്രതി മൊയ്തീൻകുട്ടി ചാരങ്കാവ് സ്വദേശി പ്രവീണിനെയാണ് കൊലപ്പെടുത്തിയത്. അതിനു ശേഷം ഒരാളെക്കൂടി കൊല്ലാനുണ്ടെന്നു പറഞ്ഞ് മൊയ്തീൻ നടന്നു നീങ്ങിയതായി ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.

‘‘തന്നോടുവ്നനു കാടുവെട്ടുന്ന യന്ത്രം വേണമെന്ന് പറഞ്ഞു. മണ്ണുമാന്തി യന്ത്രം കിടക്കുന്ന സ്ഥലത്തെ പുല്ല് വൃത്തിയാക്കാനാണെന്നാണു പറഞ്ഞത്. പണി തുടങ്ങാറായി, പോകണമെന്നു ഞാൻ പറഞ്ഞപ്പോൾ ഇപ്പോൾ തരാമെന്നു പറഞ്ഞു. മെഷീൻ വണ്ടിയിൽ നിന്നെടുത്തു. ആ സമയം പ്രവീൺ തിരിഞ്ഞു നിൽക്കുകയായിരുന്നു. മൊയ്തീൻ പുറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്ത് മുറിച്ചു. അതിനുശേഷം ഓടാതെ സാവധാനം മുകളിലേക്ക് നടന്നുപോയി. പിന്നീട് തിരികെ വന്നു ഒരാളെകൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു’’ –ദൃക്സാക്ഷി സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ഇരുവരും ഒരുമിച്ച് ജോലിക്ക് പോകുന്നവരാണ്. നേരത്തെ പ്രശ്നങ്ങളുള്ളതായി ആർക്കും അറിയില്ല. പ്രവീൺ പ്രശ്നങ്ങൾക്ക് പോകുന്ന ആളല്ലെന്നു നാട്ടുകാർ പറയുന്നു. കൊലയ്ക്കു ശേഷം പ്രതി മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി പോലീസിനു കൈമാറുകയായിരുന്നു. മൊയ്തീൻകുട്ടി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസിനു വിവരം ലഭിച്ചു. പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ദൃശ്യം മോഡൽ കൊല? ഭാര്യയെ കാണാനില്ലെന്നു പരാതി, പിന്നാലെ നാട്ടിലേക്ക് മുങ്ങാൻ ശ്രമം, സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ ഭാര്യയെ കൊന്ന് നിർമാണത്തിലിരിക്കുന്ന ഒരു വീട്ടിൽ കുഴിച്ചിട്ടുണ്ടെന്നു മൊഴി

BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026