BREAKING NEWS

ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നത്? ആർഎസ്എസിനെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിനാണ്?- മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ ന‌ടന്ന സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതുപോലെ ആർഎസ്എസിനെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇന്നലെ എസ്എഫ്ഐ പ്രവർത്തകർ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതാണെന്ന് മുഖ്യമന്ത്രി ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കല്ലും ബിയർ കുപ്പിയും വലിച്ചെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ സംഘർഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം അക്രമത്തിന് തുടക്കമിട്ടെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചു, അന്യജാതിക്കാരിയായ യുവതിയെ വിഷം കൊടുത്ത് കൊന്ന് കാമുകനും കുടുംബവും, നാലുപേര്‍ക്ക് ജീവപര്യന്തം

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026