BREAKING NEWS

വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചു, അന്യജാതിക്കാരിയായ യുവതിയെ വിഷം കൊടുത്ത് കൊന്ന് കാമുകനും കുടുംബവും, നാലുപേര്‍ക്ക് ജീവപര്യന്തം

· · 1 min read
Share: Copied!

ജയ്പൂർ: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ ജാതി വ്യത്യാസത്തിന്റെ പേരിൽ കൊലപ്പെടുത്തിയ കേസിൽ നാല് പേർക്ക് ജീവപര്യന്തം തടവ്. രാജസ്ഥാനിലെ ടോങ്കിലെ പ്രത്യേക എസ്.സി/എസ്.ടി കോടതിയുടേതാണ് വിധി. 25കാരിയായ സുമനെ കൊലപ്പെടുത്തിയ കേസിലാണ് ഒരു സ്ത്രീയെയും അവരുടെ രണ്ട് ആൺമക്കളെയും മകളെയും കോടതി ജീവപര്യന്തം ശിക്ഷിച്ചത്. നാലുപേർക്കുമായി 1.35 ലക്ഷം രൂപ പിഴയും വിധിച്ചു. ജയ്പൂർ സ്വദേശികളായ സുമനും പ്രതികളിലൊരാളായ പ്രധാനും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധം തുടരുന്നതിനിടെ സുമൻ, പ്രധാനോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ പ്രധാൻ വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങി.

തുടർന്ന് സുമനെ ഒഴിവാക്കുന്നതിനായി പ്രധാൻ, അമ്മ സഞ്ജന, സഹോദരൻ സവായ് റാം, സഹോദരി സുശീല എന്നിവരുമായി ചേർന്ന് കൊലപാതകത്തിന് പദ്ധതിയിട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാനെന്ന പേരിൽ സുമനെ കുടുംബം ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തി. ഗ്രാമത്തിലെത്തിയ സുമനെ വിഷ രാസവസ്തു നൽകി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുമന്റെ മരണകാരണം പാമ്പുകടിച്ചാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സുമന് സുഖമില്ലാതായി, മൂന്ന് ദിവസത്തിന് ശേഷമാണ് പ്രധാൻ സുമന്റെ സഹോദരനെ വിളിച്ച് അജ്മീറിലേക്ക് വരാൻ ആവശ്യപ്പെട്ടത്.

അപ്പോഴേക്കും സുമൻ മരിച്ചിരുന്നു. പാമ്പുകടിയേറ്റാണ് സുമൻ മരിച്ചതെന്ന് കരുതി കുടുംബം അന്ത്യകർമങ്ങൾ നടത്തി. എന്നാൽ, പോസ്റ്റ്മോർട്ടം റി​പ്പോർട്ടിൽ പാമ്പുകടിയല്ല, വിഷ രാസവസ്തു കഴിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്വേഷണം പ്രധാൻ ഉൾപ്പെടെയുള്ളവരിലേക്ക് നീങ്ങി. സുമന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് അവരുടെ അക്കൗണ്ടിൽനിന്ന് ഏകദേശം 80,000 രൂപ പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ കേസിൽ കൂടുതൽ സംശയങ്ങൾ ഉയർന്നു. സുമന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2023 മേയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിനിടെ സുമനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. 27 സാക്ഷികളുടെ മൊഴികളും 37 രേഖകളും പരിശോധിച്ച ശേഷമാണ് പ്രത്യേക എസ്.സി./എസ്.ടി കോടതി ജഡ്ജി ആർതി മഹേശ്വരി വിധി പ്രസ്താവിച്ചത്.

BREAKING NEWS
കൊച്ചി തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടതിന് പിന്നാലെ മരുന്ന് വാങ്ങാൻ പുറത്തുപോയി; മഹാരാഷ്ട്ര സ്വദേശിയായ എൻജിനീയറെ കാണ്മാനില്ല; ഇന്നേക്ക് രണ്ട് ദിവസം
14 Nov 2026
BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026