BREAKING NEWS

പൊലീസ് വീട്ടിലെത്തി പകര്‍ത്തിയ വസ്ത്രമില്ലാത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു, പൊലീസിന്റെ മുമ്പില്‍ വച്ച് തന്നെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

· · 1 min read
Share: Copied!

ആലപ്പുഴ: യൂത്ത് കോൺഗ്രസ് മുൻ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ മാവേലിക്കര സ്വദേശി അരുൺശിവൻകുട്ടിയെ വേട്ടയാടുന്നതിൽ ഡി.വൈ.എഫ്.ഐ. പ്രതിഷേധിച്ചു. പോസ്റ്റിട്ടതിന്റെ പേരിൽ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തു. തെളിവെടുപ്പിനു സഹകരിക്കുകയും ചെയ്തു. ഇതിനായി പത്തനംതിട്ട ജില്ല പോലീസ് മേധാവിയുടെ ഓഫീസിൽ എത്തിയപ്പോൾ പോലീസ് സാന്നിധ്യത്തിൽ ഒരു സംഘം തന്നെ ആക്രമിച്ചു.

ഇതിനെതിരേ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സൈബർ കേസ് അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥർ അരുണ്‍ ശിവൻകുട്ടി വീട്ടിൽ ഉടുപ്പിടാതിരിക്കുന്ന ഫോട്ടോയെടുത്തിരുന്നു. പോലീസെടുത്ത ഈ ഫോട്ടോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ യൂത്ത് കോൺഗ്രസുകാർ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ച്‌ നടത്തുമെന്ന് ഡി.വൈ.എഫ്.ഐ. ജില്ല സെക്രട്ടറി ജെയിംസ് ശാമുവേലും പ്രസിഡന്റ് എം.എസ്. അരുൺകുമാർ എം.എൽ.എ.യും സംസ്ഥാന കമ്മിറ്റിയംഗം ശ്യാംകുമാറും അറിയിച്ചു.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026