Uncategorized

പൊലീസ് ബാരിക്കേഡ് തകര്‍ത്ത് ഡെന്റൽ കോളജ് ക്യാമ്പസിലേക്ക് ഇരച്ചു കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, ജനൽ ചില്ല് അടിച്ചു തകര്‍ത്തു, പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്, കോളജ് വളഞ്ഞ് പൊലീസ്

· · 1 min read
Share: Copied!

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. മാർച്ചിനെ നേരിടാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ ക്യാംപസിലേക്ക് ഇരച്ചുകയറി. പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.

കോളജിന്റെ ജനൽ ചില്ല് പ്രവർത്തകർ അടിച്ചു തകർത്തു. സംഘർഷത്തിനിടെ പരുക്കേറ്റ ചക്കരക്കൽ സിപിഒ എം.വി. സനൂപിെന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാർച്ചിനെ നേരിടാൻ വൻ പൊലീസ് സന്നാഹമാണ് കോളജ് പരിസരത്ത് നിലയുറപ്പിച്ചത്.

 

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026