BREAKING NEWS

ബന്ധുവിനെ വിളിച്ച് കുറച്ചു സംസാരിക്കാനുണ്ട്, പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുൻപേ ദീപക് പോയി- സനീഷ്!! തന്റെ എന്റെ മകനു സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുത്, അവന് നീതികിട്ടണം- പിതാവ്, യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി ദീപക്കിന്റെ കുടുംബം

· · 1 min read
Share: Copied!

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ ലൈം​ഗികാരോപണത്തിനു കാരണമായ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബന്ധുക്കൾ. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നൽകുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. തന്റെ മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുതെന്നുമാണ് പിതാവ് പറഞ്ഞത്.

അതുപോലെ കണ്ണൂരിൽ പോയി വന്നതിനു ശേഷം മകൻ മാനസിക പ്രയാസത്തിലായിരുന്നെന്നും പിതാവ് പറഞ്ഞു. എന്നാൽ തങ്ങൾ ഈ സംഭവത്തെ കുറിച്ച് അറിയാൻ താമസിച്ചു. അതേസമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ബന്ധു സനീഷിനെ ദീപക്ക് ഫോണിൽ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുൻപേ ദീപക് ആത്മഹത്യ ചെയ്തു. എന്നാൽ ആ ഫോൺ സംഭാഷണത്തിൽ ഇത്തരമൊരു സംഭവത്തെ കുറിച്ച് ദീപക് ഒന്നും പറഞ്ഞിരുന്നില്ലെന്നും സനീഷ് മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെയുള്ള വീഡിയോ വൈറലായതോടെ ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ജീവനൊടുക്കിയത്. ബസിനുള്ളിൽ ദീപക് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങൾ ചിത്രീകരിച്ച യുവതി ആരോപിച്ചത്. തന്റെ ദൃശ്യങ്ങൾ ലക്ഷക്കണക്കിനു ആളുകൾ കണ്ടതിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ദീപക്കെന്ന് ബന്ധുക്കൾ പറയുന്നു. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വീഡിയോ കണ്ടത്.

കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയിൽ പ്രവർത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരിൽ പോയിരുന്നു. ഈ സമയം ബസിൽ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരിൽ നിന്ന് ഇത്തരത്തിൽ വീഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ ദീപക് ഏറെ വിഷമത്തിൽ ആയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

കൂടാതെ വീഡിയോ സംബന്ധിച്ച വിഷമം ദീപക് ചില സുഹൃത്തുക്കളുമായി ശനിയാഴ്ച വൈകിട്ട് പങ്കുവച്ചിരുന്നു. സംഭവത്തിൽ കേസ് നൽകുന്നതിനെ കുറിച്ചും ദീപക് അടുത്ത സുഹൃത്തുക്കളോടു സൂചിപ്പിച്ചിരുന്നു.

ഒരു വ്യാജ പരാതി വീഡിയോ ദീപകിന്റെ ആത്മഹത്യയിലേക്കു നയിച്ചു, ചില വ്യാജ പരാതികളിൽ രാഹുൽ മാങ്കൂട്ടത്തിലും അമ്മയും സഹിച്ചു… ഞാൻ ചെയ്ത വീഡിയോ രാഹുൽ എന്നെ വിളിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചതാണ് … ആ സ്ത്രീയുടെ, “ഇരയുടെ”, “അതിജീവിതയുടെ” face & identity മറച്ചാണ് കൊടുക്കുന്നത്, എനിക്ക് ഇനി 16 ദിവസം കൂടി ജയിലിൽ കിടക്കാൻ വയ്യ… അത്ര മാത്രം Easy ആയി ദുരുപയോഗം ചെയ്യാൻ പറ്റുന്നതാണ് “തീവ്ര feminist കരി നിയമങ്ങൾ”- രാഹുൽ ഈശ്വർ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026