കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയ കേസിൽ ഗുണ്ടാനേതാവ് അട്ടാണി അനീഷിന്റെ സുഹൃത്ത് ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടാണി അനീഷ് നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവതിയെയാണ് ഫിറോസ് ഖാനും പീഡിപ്പിച്ചതെന്നാണ് പരാതി.
അനീഷ് പകർത്തിയതായി പറയുന്ന യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഫിറോസ് ഖാൻ പീഡനം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് കസബ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ, മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന അട്ടാണി അനീഷിന്റെ അറസ്റ്റും ഈ കേസിൽ രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
















































