BREAKING NEWS

ദുബായിലേക്ക് തിരിച്ച് പോകാനിരിക്കെ സുഹൃത്തിനെ സല്‍ക്കാരത്തിന്റെ പേരില്‍ വിളിച്ചുവരുത്തി, പിന്നാലെ പട്ടികകൊണ്ട് തലക്കടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 42കാരന്‍

· · 1 min read
Share: Copied!

തൃശ്ശൂർ: ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു. വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനാണ്. സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ നാലിന് ദുബായിൽനിന്ന് എത്തിയ രാജു തിരിച്ച് പോകാനിരിക്കെയാണ് സംഭവം.

മരത്തിന്റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമിക്കുന്ന വ്യാപാരി കൂടിയായ രാജുവിന്റെ വീടിന് പിന്നിൽ ക്ലോക്ക് നിർമാണത്തിനുള്ള ചെറിയ പുരയിലായിരുന്നു സത്‌കാരം. ബുധനാഴ്ച രാത്രി നടന്ന സത്‌കാരത്തിന് അഞ്ച് സുഹൃത്തുക്കളാണെത്തിയത്. നാലുേപർ മടങ്ങിയതിനു പിന്നാലെ വ്യാഴാഴ്ച പുലർച്ചേയാണ് അടി ഉണ്ടായത്. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.

ഫ്രിന്റോ രാജുവിനെ പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് പോലീസിനെ വിവരമറിയിച്ചത്. പ്രതി പോലീസിന് നേരേ കൈയേറ്റത്തിന് ശ്രമിച്ചെങ്കിലും ഇൻസ്പെക്ടർ കെ.എൻ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് കീഴടക്കി സ്റ്റേഷനിൽ എത്തിച്ചു.

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026