BREAKING NEWS

തലേദിവസം രാത്രി ഒരുമിച്ചുപോയി ഭക്ഷണം കഴിച്ചു തിരിച്ചെത്തി, രാവിലെ എണീറ്റു നോക്കുമ്പോൾ കൂട്ടുകാരന്റെ മൃതദേഹം പോർച്ചിൽ നിർത്തിയിട്ട കാറിനുള്ളിൽ

· · 1 min read
Share: Copied!

കുറ്റിപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയിൽ. കുറ്റിപ്പുറം കാങ്കപ്പുഴ സ്വദേശി പരേതനായ ആലുക്കൽ കുഞ്ഞുമുഹമ്മദിന്റെ മകൻ ജാഫർ (45) മരിച്ചത്. ജാഫറിന്റെ സുഹൃത്തായ കുറ്റിപ്പുറം മല്ലൂർക്കടവിന് സമീപം തെക്കേ അങ്ങാടി വരിക്കപ്പുലാക്കിൽ അഷ്‌റഫിന്റെ കാറിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുൻസീറ്റിൽ ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അഷ്‌റഫും ജാഫറും അടുത്ത സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്‌റഫിന്റെ കാറിൽ പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിരിച്ച് അഷ്‌റഫാണ് കാർ ഡ്രൈവ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയ ശേഷം കാർ, പോർച്ചിൽ നിർത്തി അഷ്‌റഫ് വീട്ടിലേക്ക് കയറിപ്പോയി.

തൊട്ട് അപ്പുറത്തുതന്നെയാണ് ജാഫറിന്റെയും വീട്. ജാഫർ നടന്ന് വീട്ടിലേക്ക് പോകുമെന്ന നിഗമനത്തിലാണ് അഷ്‌റഫ് വീട്ടിലേക്ക് പോയത്. എന്നാൽ രാവിലെ ഉറക്കമുണർന്ന് വന്നു നോക്കുമ്പോഴാണ് ജാഫർ കാറിൽ ഇരിക്കുന്ന നിലയിൽ മരിച്ചതായി കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കബറടക്കം ഞായറാഴ്ച കുറ്റിപ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ. മാതാവ്: ആയിഷ. ഭാര്യ: ഫാമിദ. മക്കൾ: ലീന, ആയിഷ ജുമാന, ആയിഷ ജന്ന, ഫജർ.

മക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റും വസ്ത്രങ്ങളും ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിപോലും എടുക്കാനനുവദിക്കാതെ വെറും കയ്യോടെ ഇറക്കിവിട്ടു, ജപ്തി ചെയ്ത വീടിന്റെ പൂട്ടുതകർത്ത് സിആർ മഹേഷ്‌ എംഎൽഎ

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026