BREAKING NEWS

മക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റും വസ്ത്രങ്ങളും ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിപോലും എടുക്കാനനുവദിക്കാതെ വെറും കയ്യോടെ ഇറക്കിവിട്ടു, ജപ്തി ചെയ്ത വീടിന്റെ പൂട്ടുതകർത്ത് സിആർ മഹേഷ്‌ എംഎൽഎ

· · 1 min read
Share: Copied!

കരുനാഗപ്പള്ളി: ജപ്തി ചെയ്ത വീട്ടിൽ നിന്നും വെറുംകയ്യോടെ ഇറക്കിവിട്ട് കൊല്ലം അഴീക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനം. ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും കുട്ടികളുടെ സർട്ടിഫിക്കറ്റും ഏറ്റവും ഇളയകുട്ടിയുടെ പാൽക്കുപ്പിയടക്കമുള്ള സാധനങ്ങളൊന്നുമെടുക്കാനനുവദിക്കാതെ കുടുംബത്തെ ഇറക്കിവിടുകയായിരുന്നു. സംഭവമറിഞ്ഞ് സിആർ മഹേഷ്‌ എംഎൽഎ ഇടപെട്ടു, ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്തു വീട്ടുകാർക്കുവേണ്ട സാധനങ്ങൾ എടുത്തു നൽകി. ‌

ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും എടുക്കാനായിരുന്നു ഇതെന്നും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎൽഎ പറഞ്ഞു. വസ്തുക്കൾ എടുത്ത ശേഷം എംഎൽഎ വീടു പൂട്ടി താക്കോൽ ധനകാര്യസ്ഥാപനത്തെ എൽപിച്ചു.

അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് ജപ്തിയായത്. വീട്ടിൽ എസ്എസ്എൽസി മികച്ച നിലയിൽ പാസായ കുട്ടിയുടെ സർട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിയും കുട്ടികളുടെ വസ്ത്രം പോലും എടുക്കാൻ അനുവദിക്കാതെ വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നെ കുടുംബം ആരോപിക്കുന്നു. മകളുടെ പ്ലസ് വൺ പ്രവേശനത്തിനു സർട്ടിഫിക്കറ്റ് ആവശ്യമായപ്പോൾ ഇവരുടെ അഭ്യർഥനയനുസരിച്ചാണ് എംഎൽഎ പ്രശ്നത്തിലിടപെട്ടത്.

നിലവിൽ അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ് കഴിയുന്നത്. വിദേശത്തു ജോലി ചെയ്തിരുന്ന അനിമോൻ സ്വകാര്യ സ്ഥാപനത്തിൽനിന്ന് 17 ലക്ഷം രൂപ വായ്പയെടുത്താണ് വീടു വാങ്ങിയത്. ഇതിൽ ആറര ലക്ഷം രൂപ തിരിച്ചടച്ചെന്നു പറയുന്നു.

ഇതിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ നേത്രരോഗത്തിനു ചികിത്സിക്കേണ്ടി വന്നതോടെ ബാക്കി തുക അടയ്ക്കാനായില്ല. മാത്രമല്ല ഭാര്യയുടെ ഒരു കണ്ണിനും കാഴ്ചത്തകരാറുണ്ട്. തിരിച്ചടവു മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്യുകയായിരുന്നുവെന്ന് ഇവർ പറയുന്നു.

അൻവറിനു മനംമാറ്റം, പണവുമായി ചിലരെത്തുന്നു!! നിലമ്പൂരിൽ മത്സരിച്ചേക്കും, തീരുമാനം രണ്ടു ദിവസത്തിനകം, വിഡി സതീശനു പിന്നിൽ ഒരു ലോബിയുണ്ട്, പ്രതിപക്ഷ നേതാവാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു കാരണം ആവർത്തിച്ച് പിവി അൻവർ

BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026