BREAKING NEWS

കൈയിലുണ്ടായിരുന്ന ​ഗുണ്ടിലേക്ക് തീ പടർന്ന് പൊട്ടിത്തെറിച്ചു, പിന്നാലെ ഹൃദയാഘാതം, യുവാവിന് ദാരുണാന്ത്യം

· · 1 min read
Share: Copied!

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപാണ് മരിച്ചത്. 34 വയസാണ് പ്രായം. ഇന്നലെ രാത്രി എട്ടരയോടെ വിഷു ആഘോഷിക്കുന്നതിനിടെയാണ് സംഭവം.

ക്ലബിലെ അം​ഗങ്ങളെല്ലാവരും കൂടി പ‌ടക്കം പൊട്ടിക്കുന്നതിന് ഇടയിലാണ് ഇത്തരത്തിലൊരു ദുരന്തമുണ്ടാകുന്നത്. ശ്രീകൃഷ്ണപുരം രാ​ഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശിയായ ദിലീപാണ് മരിച്ചത്. ​ദിലീപിന്റെ കൈയിൽ ഒന്നിലേറെ ​ഗുണ്ടുകളുണ്ടായിരുന്നു.

കൈയിൽ ചേർത്തുപിടിച്ചിരുന്ന ​ഗുണ്ടിലേക്ക് തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിച്ചു. തുടർന്ന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ദിലീപിന് അതീവ​ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026