BREAKING NEWS

ലഹരിയ്ക്കെതിരെ യുവ കേരളത്തിന്റെ പോരാട്ടം; ആസിഫ് അലി ഗുഡ്‌വിൽ അംബാസഡർ

· · 1 min read
Share: Copied!

കോഴിക്കോട്: കേരളത്തിൽ പിടിമുറുക്കുന്ന ലഹരിയുടെ വലയത്തിൽ നിന്ന് യുവതലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ അഞ്ചാം ഘട്ട പരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി, ഡി-പോൾ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഡി-സ്റ്റാർട്ട് ഡി-പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കോളേജിന്റെ (DiST) നേതൃത്വത്തിൽ ഒരുവർഷം നീളുന്ന വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി’യും ഉന്നത വിദ്യാഭ്യാസ വകുപ്പും ഈ മഹത്തായ പദ്ധതിക്ക് സഹകരണം നൽകുന്നുണ്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പരിപാടി പ്രഖ്യാപിച്ചത്.
യുവതലമുറയുടെ പ്രിയതാരം ആസിഫ് അലി ക്യാമ്പയിന്റെ ഗുഡ്‌വിൽ അംബാസഡറാകും. ആസിഫ് അലിയോടൊപ്പം മറ്റ് ചലച്ചിത്ര പ്രവർത്തകരും സംഗീത സംവിധായകരും സാമൂഹിക മാധ്യമങ്ങളിൽ ഏറെ സ്വാധീനമുള്ള ഇൻഫ്ലുവൻസേഴ്‌സും ഈ ഉദ്യമത്തിൽ പങ്കുചേരും. ഡി-പോൾ പ്രിൻസിപ്പൽ ഫാദർ ജോൺ മംഗലത്ത് ഡയറക്ടറായും, പ്രശസ്ത ചലച്ചിത്ര-പരസ്യചിത്ര സംവിധായകൻ സനിൽ കളത്തിൽ ക്രിയേറ്റീവ് പ്രോജക്ട് ഡയറക്ടറായും ഈ ക്യാമ്പയിനിന് നേതൃത്വം നൽകും. പ്രമുഖ മാനേജ്മെന്റ് വിദഗ്ധൻ ടോമി ജോസഫാണ് പ്രോജക്ട് കൺസൾട്ടന്റ്

ലഹരിയുടെ കണക്കുകൾ ഞെട്ടിക്കുന്നത്…

ലഹരി കടത്തും ഉപയോഗവും കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ശക്തമായ ഇടപെടൽ. ഈ പശ്ചാത്തലത്തിൽ യുവജനതയെ സ്വാധീനിക്കുന്ന ഈ ചീത്ത ശീലത്തെ ഇല്ലാതാക്കുക എന്നത് സമൂഹത്തിന്റെ അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്.

ക്യാമ്പസുകളിൽ ലഹരിക്കെതിരായ സന്ദേശം
ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ആസിഫ് അലി പ്രധാന കഥാപാത്രമായ ലഹരിവിരുദ്ധ പരസ്യചിത്രം കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും ഒരേ ദിവസം പ്രദർശിപ്പിക്കും. ഇതിനൊപ്പം, ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ‘ഒപ്പുണ്ട്, ഒപ്പമുണ്ട്’ എന്ന പേരിൽ കേരളത്തിലെ ഏറ്റവും വലിയ ഒപ്പുശേഖരണ പരിപാടിക്കും തുടക്കം കുറിക്കും.

തുടർന്ന്, എല്ലാ ക്യാമ്പസുകളിലും എക്സൈസ് വകുപ്പിന്റെ വിമുക്തിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത പരിപാടികൾ സംഘടിപ്പിക്കും. യുവജനങ്ങൾക്ക് ലഹരിയുടെ വിപത്തുകൾ സ്വയം മനസ്സിലാക്കാൻ സഹായിക്കുന്നതിനായി മ്യൂസിക് ബാൻഡ് മത്സരം, ഫ്ലാഷ് മോബ് മത്സരം, റീൽസ് മത്സരം, ഗ്രാഫിറ്റി വാൾ കോമ്പറ്റീഷൻ തുടങ്ങിയവയും വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നുണ്ട്. ലഹരി വിമുക്ത ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും റോഡ് ഷോ ഉണ്ടാകും. ഈ റോഡ് ഷോയുടെ ഭാഗമായി, ‘ഒപ്പുണ്ട്, ഒപ്പമുണ്ട്’ ക്യാമ്പയിന്റെ ഭാഗമാകാൻ ഡിജിറ്റൽ വാളിൽ ഒപ്പ് രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കും.

സമാപനം കൊച്ചിയിൽ: ജീവിതം ഒരു ലഹരി
ക്യാമ്പയിന്റെ സമാപനം കൊച്ചിയിൽ വെച്ചായിരിക്കും നടക്കുക. ‘ലഹരിക്കും അപ്പുറം ജീവിതമാണ് ലഹരി’ എന്ന ആശയം പ്രചരിപ്പിക്കുക എന്നതാണ് സമാപന പരിപാടിയുടെ ലക്ഷ്യം. സാഹിത്യം, സിനിമ, കായികം, സംഗീതം തുടങ്ങിയ വിവിധ തുറകളിൽ സ്വപ്നങ്ങളെ ലഹരിയാക്കി പ്രവർത്തിച്ച് മികവ് തെളിയിച്ച പ്രമുഖർ സമാപന പരിപാടിയിൽ പങ്കെടുക്കുകയും യുവതലമുറയുമായി സംവദിക്കുകയും ചെയ്യും. മത്സരങ്ങളിൽ വിജയിച്ചവരുടെ സംഗീത പരിപാടികളും സമ്മാനദാനവും ഈ വേദിയിൽ നടക്കും.

 

നാളെ അവധി: പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി പ്രഖ്യാപിച്ച് എറണാകുളം കളക്ടർ

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026