BREAKING NEWS

ട്രംപിനെ സുഖിപ്പിക്കാൻ കെട്ടുകാഴ്ചയായി പോയതും നോബൽ സമ്മാനത്തിനു ശുപാർശ ചെയ്തതുമെല്ലാം വെള്ളത്തിൽ, തീരുവ യുദ്ധത്തിൽ ബദ്ധ ശത്രുക്കളായ ഇന്ത്യക്കാൾ കൂടുതൽ!! ഇന്ത്യ- യുഎസ് പുതിയ കൂട്ടുകെട്ടിൽ നിൽക്കെക്കള്ളിയില്ലാതെ പാക്കിസ്ഥാൻ, പ്രധാനമന്ത്രിയും സിഡിഎഫും തച്ചിന് വൈറ്റ്ഹൗസ് കയറിയിറങ്ങിയിട്ടും ഒരുപകാരവുമുണ്ടായില്ലല്ലോയെന്ന് പരിഹസിച്ച് പാക് മാധ്യമങ്ങൾ

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: ട്രംപിനെ സുഖിപ്പിക്കാൻ എന്തൊക്കെ ചെയ്തു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം പോലും ചെയ്തിട്ടും യുഎസുമായുള്ള നയതന്ത്ര ബന്ധത്തിൽ തിരിച്ചടി നേരിട്ട് പാക്കിസ്ഥാൻ. ഇന്ത്യ– യുഎസ് വ്യാപാര കരാറിനു പിന്നാലെ തീരുവ 18 ശതമാനമാക്കി കുറച്ചതാണ് നയതന്ത്ര രംഗത്ത് പാക്കിസ്ഥാന് തിരിച്ചടിയായത്. ഇതോടെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയും പരിഹാസവുമായി രം​ഗത്തെത്തിയിട്ടുണ്ട്. യുഎസുമായി മികച്ച ബന്ധം സ്ഥാപിച്ചിട്ടും ഇന്ത്യയേക്കാൾ ഒരു ശതമാനം കൂടുതലാണ് പാക്കിസ്ഥാന് യുഎസ് ഏർപ്പെടുത്തിയ തീരുവ. ഇതോടെ പാക്ക് ഭരണ നേതൃത്വത്തിന് നേർക്ക് കടുത്ത വിമർശനമാണ് പാക്കിസ്ഥാനിനുള്ളിൽ നിന്ന് തന്നെ ഉയരുന്നത്.

ഇതിനു ആക്കം കൂട്ടുന്നതാണ് ഇന്ത്യയും യുഎസും തമ്മിൽ പുതുതായി ഒപ്പുവച്ച വ്യാപാര കരാർ. ഇത് പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവായ ഹമദ് അസ്ഹർ നയതന്ത്ര രംഗത്തെ പാക്കിസ്ഥാന്റെ പരാജയത്തെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തി. പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സിഡിഎഫ് അസിം മുനീറും വാഷിങ്ടണിൽ തുടർച്ചയായി സന്ദർശനം നടത്തിയിട്ടും തീരുവ 19 ശതമാനമായി തുടരുന്നതാണ് വിമർശനത്തിന്റെ പ്രധാന കാരണം. ‘ബഹുമാനം വാങ്ങാൻ കഴിയില്ലെന്നും’ പാക്ക് മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. ‘സെയിൽസ്മാൻ ഇൻ ചാർജ്’ എന്നാണ് പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ പാക്ക് സമൂഹമാധ്യമങ്ങളിൽ പരിഹാസ രൂപേണ വിശേഷിപ്പിക്കുന്നത്.

ശബരിമല സ്വർണ്ണക്കേസ്: പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; പുറത്തിറങ്ങിയാൽ വലയിലാക്കാൻ ഇഡി; ‘ഒരു വശത്ത് കടൽ മറുവശത്ത് തീ’! തിരുവല്ലയിലും റെയ്ഡ്

BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026