BREAKING NEWS

ശബരിമല സ്വർണ്ണക്കേസ്: പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; പുറത്തിറങ്ങിയാൽ വലയിലാക്കാൻ ഇഡി; ‘ഒരു വശത്ത് കടൽ മറുവശത്ത് തീ’! തിരുവല്ലയിലും റെയ്ഡ്

· · 1 min read
Share: Copied!

കൊല്ലം: ശബരിമലക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻപോറ്റി സമർപ്പിച്ച ജാമ്യഹർജിയുടെ വിധി കൊല്ലം വിജിലൻസ് കോടതി ഇന്ന് പ്രസ്താവിക്കും. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവികജാമ്യത്തിന് അർഹതയുണ്ടെന്നാണ് പോറ്റിയുടെ വാദം.

കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാൽ ഉടൻ പിടികൂടാൻ ഒരുങ്ങി നിൽക്കുകയാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലുടൻ പോറ്റിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആണ് ഇഡിയുടെ നീക്കം.
പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി ഇഡി സമൻസ് തയ്യാറാക്കിക്കഴിഞ്ഞു. ജാമ്യം ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ടുള്ള സമൻസ് നൽകാനാണ്  തീരുമാനിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ ഐഡി നേരത്തെ മരവിപ്പിച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവല്ലയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കേരളത്തിൻ്റെ (എം) മുൻ ജില്ലാ പ്രസിഡൻ്റും നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയുമായ എൻ.എം. രാജുവിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുന്നു. മുമ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ശബരിമല മുൻ തന്ത്രി കണ്ഠരർ രാജീവരർ ഈ സ്ഥാപനത്തിൽ ഏകദേശം രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നു എന്ന വിവരമാണ് ഇഡി റെയ്ഡിൻ്റെ പ്രധാന പശ്ചാത്തലത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 152 ശാഖകളുണ്ടായിരുന്ന ഈ സ്വകാര്യ ബാങ്ക് പിന്നീട് പൂട്ടിപ്പോകുകയും അനേകം നിക്ഷേപകർക്ക് പണം നഷ്ടമാവുകയും ചെയ്തു. സ്ഥാപനം പൂട്ടിയിട്ടും തൻ്റെ നിക്ഷേപത്തെക്കുറിച്ച് തന്ത്രി പരാതിയൊന്നും നൽകിയിരുന്നില്ല എന്നതും സംശയം വർദ്ധിപ്പിച്ചു.

നിക്ഷേപ തട്ടിപ്പിലും അതിലൂടെ നടന്ന കള്ളപ്പണ ഇടപാടുകളിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്ത്രിയുടെ പണത്തിൻ്റെ ഉറവിടം, അത് നിക്ഷേപിച്ച രീതിയുമായി ബന്ധപ്പെട്ട വിവരശേഖരണവും ഈ റെയ്ഡിൻ്റെ ഭാഗമായി നടക്കുന്നു. സ്വർണക്കൊള്ള കേസുമായി ഈ ഇടപാടുകൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നതും ഇഡി പരിശോധിച്ചു വരുന്നു.

ക്രൈസ്തവരെ ഭിന്നിപ്പിച്ചും വഴക്കിടിപ്പിച്ചും തകർക്കാമെന്നാണ് ചില സംഘടനകൾ പ്രവർത്തിക്കുന്നത്, ഇത്തരം സംഘടനകൾക്ക് ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണയുണ്ട്, ഓരോ വർഷം കഴിയുന്തോറും തീവ്രവാദികൾ കൂടുകയാണ്- മാർ ആൻഡ്രൂസ് താഴത്ത്

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026