BREAKING NEWS

വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭീഷണി തടയാൻ സജ്ജം- ഇസ്രയേൽ, ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ ആക്രമണം

· · 1 min read
Share: Copied!

ജറുസലം: ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ വിക്ഷേപിച്ചതായി ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധസേന എക്സിലൂ‌ടെയാണ് മുന്നറിയിപ്പ് നൽകിയത്. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ തുടർന്ന് ദക്ഷിണ ഇസ്രയേലിൽ അപകട സൈറണുകൾ മുഴങ്ങിയതായി സൈന്യം എക്സിൽ കുറിച്ചു.

അതേസമയം വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭീഷണി തടയാൻ സജ്ജമാണെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. ജനങ്ങൾക്ക് അപകടസാധ്യതയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് ഇടപെടലിനെ തുടർന്ന് ഇറാനും ഇസ്രയേലും വെടിനിർത്തലിനു തയാറായതോടെ മേഖലയിലെ സംഘർഷം അവസാനിച്ചിരുന്നു.

ഖത്തറിലെ വ്യോമത്താവളം ഇറാൻ ആക്രമിച്ചതിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. 12 ദിവസത്തെ സംഘർഷത്തിനുശേഷം വെടിനിർത്തൽ. സംഘർഷത്തിൽ ഇരു രാജ്യങ്ങളിലുമായി 1002 പേരാണ് മരിച്ചത്.
ജൂൺ 23 ന് യുഎസ് ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ ആരംഭിച്ചതിന് പിറ്റേ ദിവസമാണ് ഇസ്രയേൽ- ഇറാൻ സംഘർഷം അവസാനിച്ചത്. ഇതിന് മറുപടിയായി ഇറാൻ ഖത്തറിലെ യുഎസ് വ്യോമത്തിവളത്തിൽ മിസൈലുകൾ വിക്ഷേപിച്ചിരുന്നു.

”അയാൾ എവിടെയാണ് ഒളിച്ചിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു, ഇസ്രയേലിനെയും അമേരിക്കൻ സൈന്യത്തെയും അയാളെ കൊലപ്പെടുത്താൻ ഞാൻ അനുവദിച്ചില്ല, തന്റെ ഔദാര്യമാണ് ഖമേനിയുടെ ജീവൻ, ഇതിന് എന്നോട് നന്ദി പറയേണ്ടതില്ല’- ട്രംപ്

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026