BREAKING NEWS

”അയാൾ എവിടെയാണ് ഒളിച്ചിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു, ഇസ്രയേലിനെയും അമേരിക്കൻ സൈന്യത്തെയും അയാളെ കൊലപ്പെടുത്താൻ ഞാൻ അനുവദിച്ചില്ല, തന്റെ ഔദാര്യമാണ് ഖമേനിയുടെ ജീവൻ, ഇതിന് എന്നോട് നന്ദി പറയേണ്ടതില്ല’- ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: വീണ്ടും ആണവായുധ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചാൽ ഇറാനിൽ ബോംബിടുമെന്ന ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രം​ഗത്ത്. ഇസ്രയേലുമായുള്ള യുദ്ധത്തിൽ വിജയിച്ചെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അവകാശവാദത്തിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണിയെത്തിയത്. ഖമേനി യുദ്ധത്തിൽ വിജയിച്ചെന്ന നഗ്നവും വിഡ്ഢിത്തം നിറഞ്ഞതുമായ കള്ളം പറയുകയാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഖമേനിയെ മോശവും അപമാനകരവുമായ മരണത്തിൽ നിന്ന് താൻ രക്ഷിച്ചെന്ന് ട്രൂത്ത് പോസ്റ്റിലും ട്രംപ് കുറിച്ചു.

‌ട്രംപിന്റെ വാക്കുകൾ ഇങ്ങനെ-
‘അയാളുടെ രാഷ്ട്രം നശിച്ചു. അയാളുടെ മൂന്ന് പൈശാചിക ആണവ കേന്ദ്രങ്ങൾ ഇല്ലാതാക്കി. അയാൾ എവിടെയാണ് ഒളിച്ചിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ ഇസ്രയേലിനെയും ലോകത്തെ ഏറ്റവും ശക്തവും വലുതുമായ അമേരിക്കൻ സൈന്യത്തെയും അയാളെ കൊലപ്പെടുത്താൻ ഞാൻ അനുവദിച്ചില്ല. ഇതിന് തന്നോട് നന്ദി പറയേണ്ടതില്ല..

‘യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ തെഹ്‌റാനെ നേരിട്ട് ലക്ഷ്യം വെക്കാൻ പദ്ധതിയിട്ട ഇസ്രയേലിനെ ഞാൻ തിരികെ വിളിച്ചു. അല്ലെങ്കിൽ നിരവധി നാശനഷ്ടമുണ്ടാകുകയും നിരവധി ഇറാനികൾ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നു. യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണമായി ഇത് മാറുമായിരുന്നു’, ട്രംപ് പറഞ്ഞു. അതേസമയം ഖമേനിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വിവരണമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

അതുപോലെ ഇറാൻ ലോക ക്രമത്തിലേക്ക് തിരിച്ചുവരണം. അല്ലെങ്കിൽ അവരെ അത് മോശമായി ബാധിക്കും. അവർ എപ്പോഴും ദേഷ്യമുള്ളവരും അസഹിഷ്ണുതയുള്ളവരും അസന്തുഷ്ടരുമാണ്. അതാണ് അവർക്ക് ചുട്ടുപ്പൊള്ളുന്ന, പൊട്ടിത്തെറിച്ച, ഭാവിയില്ലാത്ത, നശിച്ച സൈന്യമുള്ള, ഭയാനകമായ സമ്പദ് വ്യവസ്ഥയുള്ള, ചുറ്റിലും മരണം മാത്രമുള്ള രാജ്യത്തെയാണ് സമ്മാനിച്ചത്. അവർക്ക് പ്രതീക്ഷയില്ല. ഇറാന്റെ നേതൃത്വം ഈ യാഥാർത്ഥ്യം തിരിച്ചറിയണം’, ട്രംപ് കൂ‌ട്ടിച്ചേർത്തു.

ഇറാന്റെ മിസൈലിനെ തടുക്കാനാകാതെ അവർ ‘ഡാഡി’യെ വിളിച്ചുകൊണ്ടോ‌ടി!! ഇസ്രയേലിനെ പരിഹസിച്ച് അബ്ബാസ് അരാഗ്ചി, ‘ഇറാനുമായി ആണവചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഖമീനിയെക്കുറിച്ച് മാന്യമായി സംസാരിക്കുക’

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026