BREAKING NEWS

മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടു? ജെയ്നമ്മയെ കാണാതായ രാത്രി സെബാസ്റ്റ്യൻ ഫ്രിഡ്ജ് വാങ്ങിയതെന്തിന്? അതും അവരുടെ സ്വർണം പണയംവച്ചു കിട്ടിയ പണംകൊണ്ട്, 20 വർഷത്തിനിടെ നടത്തിയ ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിൽ

· · 1 min read
Share: Copied!

ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിൽ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്ന നി​ഗമനത്തിൽ അന്വേഷണ സംഘം. സംശയനിഴലിലുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ (65) സ്വത്തുവിവരങ്ങളും ഭൂമി ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നു. കൂടാതെ ജെയ്നമ്മയെ കാണാതായ ദിവസം രാത്രി ഇയാൾ ഫ്രിഡ്ജ് വാങ്ങിയതെന്തിനാണെന്നും കണ്ടെത്താനൊരുങ്ങി പോലീസ്.

സെബാസ്റ്റ്യൻ ജെയ്നമ്മയുടെ സ്വർണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു റഫ്രിജറേറ്റർ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജെയ്നമ്മയെ കാണാതായ 2024 ഡിസംബർ 23നു രാത്രിയാണു ചേർത്തലയിലുള്ള കടയിൽ നിന്ന് റഫ്രിജറേറ്റർ വാങ്ങിയത്. റഫ്രിജറേറ്റർ ഏറ്റുമാനൂരിലുള്ള സെബാസ്റ്റ്യന്റെ ഭാര്യവീട്ടിൽനിന്നു കണ്ടെത്തി.

കൂടാതെ ഇയാൾക്കു സ്വന്തം പേരിലും ബെനാമി പേരുകളിലും എവിടെയെല്ലാം സ്വത്തുക്കൾ ഉണ്ടെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യൻ കഴിഞ്ഞ 20 വർഷത്തിനിടെ നടത്തിയ ഭൂമി ഇടപാടുകളുടെ വിവരവും ശേഖരിക്കുന്നുണ്ട്.

ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മയെ (ജെയ്ൻ മാത്യു–54) കാണാതായ കേസിൽ പ്രതിയായ സെബാസ്റ്റ്യൻ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യൻ സംശയനിഴലിലുള്ളത്.

ബോളിയാർ വനമേഖലയ്ക്കടുത്തു മ‍ൃതദേഹം കുഴിച്ചിടുന്നത് കണ്ടു, വീട്ടിൽ വന്ന് വെള്ളം മേടിച്ചു കുടിച്ചു, പിന്നെ ഉപയോ​ഗിച്ച ആയുധം കഴുകിയിട്ട് പോയി, ധർമസ്ഥലയിൽ അന്വേഷണ സംഘത്തിനു മുന്നിൽ സ്ത്രീയുടെ വെളിപ്പെടുത്തൽ

 

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026