BREAKING NEWS

ബോളിയാർ വനമേഖലയ്ക്കടുത്തു മ‍ൃതദേഹം കുഴിച്ചിടുന്നത് കണ്ടു, വീട്ടിൽ വന്ന് വെള്ളം മേടിച്ചു കുടിച്ചു, പിന്നെ ഉപയോ​ഗിച്ച ആയുധം കഴുകിയിട്ട് പോയി, ധർമസ്ഥലയിൽ അന്വേഷണ സംഘത്തിനു മുന്നിൽ സ്ത്രീയുടെ വെളിപ്പെടുത്തൽ

· · 1 min read
Share: Copied!

ധർമസ്ഥല: പീഡനത്തിനിരയായി നിരവധി സ്ത്രീകൾ കൊല്ലപ്പെട്ടുവെന്ന ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇതിനെ സാധൂകരിക്കുന്ന തരത്തിൽ മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു സ്ത്രീ പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചു. വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാർ വനമേഖലയ്ക്കടുത്തു മ‍ൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. മ‍ൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി ഇവരുടെ വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പ കഴുകിയെന്നും ഇവർ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകിയതായാണു വിവരം.

അതേസമയം നേത്രാവതി സ്നാനഘട്ടിനു സമീപം രേഖപ്പെടുത്തിയ 13–ാം സ്പോട്ടിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നു കഴിഞ്ഞ ദിവസം ആറുപേർ അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. നദിക്കു സമീപം കുഴിച്ചാൽ വെള്ളം ഗതിമാറിയെത്തും എന്നതിനാൽ, ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ എത്തിച്ചായിരിക്കും ഇവിടെ പരിശോധന നടത്തുക.

ശനിയാഴ്ച ധർമസ്ഥല ക്ഷേത്ര കവാടത്തിനുള്ളിൽ കുഴിയെടുത്തു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ആദ്യമായാണു ക്ഷേത്ര കവാടത്തിനുള്ളിൽ പരിശോധിച്ചത്. ക്ഷേത്രത്തിലെ ബാഹുബലിബെട്ട എന്ന പ്രതിഷ്ഠയുടെ തൊട്ടടുത്താണു പ്രത്യേക അന്വേഷണസംഘം ഇന്നലെ പരിശോധന നടത്തിയത്. ഇന്നു പരിശോധനയുണ്ടാകില്ല. നാളെ തുടരും.

ധൻകറിനേയും മാലിക്കിനേയും പാർട്ടി കൈകാര്യം ചെയ്ത രീതി ന്യായീകരിക്കാനാവില്ല, ജാട്ട് സമുദായത്തിൽ നിന്നുള്ള നേതാക്കൾക്കെതിരായ നടപടിയെ എന്തുകൊണ്ട് സമുദായത്തിലെ മറ്റുംഗങ്ങൾ ചോദ്യം ചെയ്യുന്നില്ല!! സ്വന്തം പാർട്ടിയെ വിമർശിച്ച ബിജെപി വക്താവിനെ പുറത്താക്കി വായടപ്പിച്ച് നേതൃത്വം

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026