BREAKING NEWS

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് നേരിട്ട് കാണാന്‍ വിളിച്ചുവരുത്തി, ഭീഷണിപ്പെടുത്തി യുവാവിന്റെ നാല് പവന്റെ മാലയും മൊബൈല്‍ ഫോണും തട്ടിയ 25 കാരി അറസ്റ്റില്‍

· · 1 min read
Share: Copied!

തൃശൂർ: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ട് കാണാനെന്ന് പറഞ്ഞു വിളിച്ചുവരുത്തി നാല് പവന്റെ സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് ഹമിഷദാസ് (25) ആണ് പീച്ചി പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം. ചേലക്കര സ്വദേശിയായ യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതി പീച്ചി ഡാമിൽ നേരിട്ട് കാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി. ഡാമിന്റെ പാർക്കിങ് ഏരിയയിൽനിന്ന് യുവാവിന്റെ കഴുത്തിൽ കിടന്ന മാല ഊരിവാങ്ങി ധരിച്ചു. ഇത് എതിർത്ത യുവാവിനെ ബഹളം വെച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു.

പീച്ചി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി എറണാകുളം കടവന്ത്രയിലുണ്ടെന്ന് മനസ്സിലാക്കി പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിനോ പീറ്റർ, അസി. സബ് ഇൻസ്പെക്ടർ ഗീത, സിവിൽ പൊലീസ് ഓഫിസർ നിധീഷ് എന്നിവരാണുണ്ടായിരുന്നത്.

BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026
BREAKING NEWS
മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍
02 Nov 2026
BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക്; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കുറ്റപത്രം ഉടൻ, ഫെന്നി നൈനാനടക്കം കൂടുതൽ പേർ പ്രതികളാകും, നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
02 Nov 2026