BREAKING NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച യുവതി രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അമിതമായി മരുന്ന് കഴിച്ചു, കൈഞരമ്പും മുറിച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതി രണ്ട് തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വിവരം. രാഹുൽ മാങ്കൂട്ടത്തിൽ നിന്നുണ്ടായ പീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ഇതെത്തുടർന്ന് ഏതാനും ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ഒരു തവണ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പൊലീസിനു മൊഴി നൽകി. ഗർഭഛിദ്രം നടത്താൻ 2 ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിച്ചു കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജിതമാക്കി. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവു വന്ന ശേഷം മതി അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനം എന്ന മുൻ നിലപാടാണ് മാറ്റിയത്. കേരളത്തിലും തമിഴ്നാട്ടിലും ബെംഗളൂരുവിലും തിരച്ചിൽ നടത്തുന്നുണ്ട്.

BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026
BREAKING NEWS
ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തു, അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊന്ന കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പ്രതികൾക്കൊപ്പം ​ഗൂഢാലോചനയിൽ പങ്കാളി, ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു- ക്രൈംബ്രാഞ്ച് കണ്ടെത്തൽ
31 Oct 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും കോൺഗ്രസ് പ്രവർത്തകരും പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു; അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി; ദൃശ്യങ്ങൾ പുറത്ത്
31 Oct 2026