BREAKING NEWS

ലോക്കൽ ട്രെയിനിനുള്ളിൽ ലൈംഗികാതിക്രമം, ചെറുക്കാൻ നോക്കിയ യുവതിയെ പുറത്തേക്ക് തള്ളിയിട്ടു, ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലുള്ള വിടവിലേക്ക് വീണ യുവതി തിരികെ കയറാൻ ശ്രമിക്കവേ ട്രെയിൻ നീങ്ങി, ചക്രത്തിനടിയിൽപ്പെട്ട് ഇടതുകൈ അറ്റു, തലയിൽ 16 തുന്നൽ-  53 കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

മുംബൈ: ലോക്കൽ ട്രെയിനിൽ സഹയാത്രികന്റെ ലൈംഗികാതിക്രമം ചെറുത്ത യുവതിയെ ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടതായി പരാതി. ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലെ വിടവിലേക്ക് വീണ യുവതി തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിയതോടെ ഇടതുകൈ ചക്രത്തിനടിയിൽപ്പെട്ട് അറ്റുപോയി. തലയിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 16 തുന്നലുകളും ഇടേണ്ടിവന്നു. സംഭവത്തിൽ പ്രതിയായ 53കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നൈഗാവ് ഈസ്റ്റിൽ താമസിക്കുന്ന ജിതേന്ദ്ര ഹിർമുഖെയാണ് അറസ്റ്റിലായത്.

ബോറിവലിയിൽനിന്ന് വിരാറിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിനിൽ നൈഗാവ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് യുവതിക്കുനേരെ അതിക്രമമുണ്ടായതെന്നാണ് പരാതി. യാത്രയ്ക്കിടെ ജിതേന്ദ്ര തന്നെ അനുചിതമായി സ്പർശിച്ചെന്നും ഇതിനെതിരെ പ്രതികരിച്ചതോടെ തർക്കമുണ്ടായെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പ്രതി മോശമായി സ്പർശിച്ചതിൽ പ്രകോപിതയായ യുവതി ചെരിപ്പൂരി ഇയാൾക്കുനേരെ എറിയുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു യാത്രക്കാർ ഇടപെട്ട് തർക്കം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പ്രതി അസഭ്യം പറയുകയും സ്വന്തം ചെരിപ്പൂരി യുവതിക്കുനേരെ എറിയുകയും ചെയ്തു.

നൈഗാവ് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴും ഇരുവരും തമ്മിലുള്ള തർക്കം തുടർന്നു. ഇതിനിടെ പ്രതി യുവതിയെ ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ആരോപണം. ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലെ വിടവിലേക്കാണ് യുവതി വീണത്. ഇതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ട്രെയിൻ മുന്നോട്ടുനീങ്ങി. ഇതോടെ യുവതിയുടെ ഇടതുകൈ ട്രെയിനിന്റെ ചക്രങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. കൈമുട്ടിന് സമീപത്തുനിന്ന് കൈ അറ്റുപോയ നിലയിലായിരുന്നു.

സംഭവത്തിനിടെ സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും മറ്റു യാത്രക്കാരും ചേർന്നാണ് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിയത്. ഇതിനിടെ ബഹളവും ആശയക്കുഴപ്പവും മുതലെടുത്ത് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാൽ മണിക്കൂറുകൾക്കകം ഇയാളെ പോലീസ് പിടികൂടുകായിരുന്നു

സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ- “നൈഗാവിലേക്ക് പോകുകയായിരുന്നു ഞാൻ. ബോറിവലിയിൽനിന്നാണ് ട്രെയിനിൽ കയറിയത്. നൈഗാവ് സ്റ്റേഷനിലേക്ക് അടുക്കുന്നതിനിടെ എന്നെ അനുചിതമായി സ്പർശിച്ചുകൊണ്ടിരുന്ന ആൾ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി. ഞാൻ അയാളെ ചോദ്യം ചെയ്തു. ട്രെയിനിൽനിന്ന് ഇറങ്ങിയ ശേഷവും അയാൾ മോശമായി പെരുമാറുന്നത് തുടർന്നു. വീട്ടിൽ അമ്മയോ സഹോദരിയോ ഇല്ലേയെന്ന് ഞാൻ ചോദിച്ചു. എന്നിട്ടും അയാൾ ഉപദ്രവം തുടർന്നു,” യുവതി പറഞ്ഞു.

“ഞാൻ അയാളെ ചീത്തവിളിച്ചു. തിരിച്ചും അയാൾ അസഭ്യം പറഞ്ഞു. ചെരിപ്പുകൊണ്ട് അടിച്ച് അയാളെ അകറ്റാൻ ശ്രമിച്ചപ്പോൾ സ്വന്തം ചെരിപ്പുകൊണ്ട് അയാൾ എന്നെ അടിച്ചു. പിന്നാലെ ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു. എനിക്ക് നീതി വേണം. എന്റെ ജീവിതം മുഴുവൻ തകർന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനായിരുന്നു. കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും എനിക്കായിരുന്നു. ഇനി ഒരു കൈകൊണ്ട് എനിക്ക് എന്തുചെയ്യാനാകും? തലയിൽ 16 തുന്നലുകളുണ്ട്. എനിക്ക് നീതി ലഭിക്കണം. വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർഥിക്കണം. അയാൾക്ക് അർഹമായ ശിക്ഷ ലഭിക്കുകയും വേണം,” യുവതി എൻ‌ഡിടിവിയോ‌ട് പ്രതികരിക്കവേ പറഞ്ഞു.

അതേസമയം, സംഭവത്തിലെ പോലീസ് അന്വേഷണത്തിൽ യുവതിയുടെ കുടുംബം സംശയം പ്രകടിപ്പിച്ചു. പ്രതിക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടുന്ന ഭാരതീയ ന്യായ സംഹിതയിലെ 109-ാം വകുപ്പ് ചുമത്താത്തതാണ് കുടുംബത്തിന്റെ പ്രധാന പരാതി. തുടർന്ന് കുടുംബം മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എംഎൻഎസ്) സഹായം തേടി. പാർട്ടി നേതാക്കൾ ഗവൺമെന്റ് റെയിൽവേ പൊലീസിലെ (ജിആർപി) സീനിയർ പൊലീസ് ഇൻസ്പെക്ടറെ നേരിൽക്കണ്ട് വിഷയം ഉന്നയിച്ചു. ആവശ്യമായ നിയമവകുപ്പുകൾ ഉടൻതന്നെ പ്രതിക്കെതിരെ ചുമത്തുമെന്ന് പോലീസ് ഉറപ്പുനൽകിയതായാണ് റിപ്പോർട്ട്.

തുറന്നിട്ട് വെറും 15 ദിവസം മാത്രം, മധുരയിലെ ജൂവലറിയിൽ നിന്നും 500 പവന്‍ കവര്‍ന്ന് മോഷ്ടാക്കള്‍, അകത്ത് കയറിയത് പിന്‍വാതിലിലൂടെ

 

BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026