BREAKING NEWS

തുറന്നിട്ട് വെറും 15 ദിവസം മാത്രം, മധുരയിലെ ജൂവലറിയിൽ നിന്നും 500 പവന്‍ കവര്‍ന്ന് മോഷ്ടാക്കള്‍, അകത്ത് കയറിയത് പിന്‍വാതിലിലൂടെ

· · 1 min read
Share: Copied!

ചെന്നൈ: മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമിൽ വൻ മോഷണം. 500 പവനോളം സ്വർണാഭരണങ്ങൾ കവർന്നതായാണ് പ്രാഥമിക വിവരം. കണക്കുകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. കവർച്ച നടന്ന ഷോറൂം 15 ദിവസം മുമ്പ് മാത്രമാണ് തുറന്നത്.

ഔദ്യോഗികമായി ഉദ്ഘാടനം നടക്കാനിരിക്കന്നതേയുള്ളൂ. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് കവർച്ച നടന്നത്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, മുഖംമൂടി ധരിച്ച തിരിച്ചറിയാത്ത ഒരാൾ വ്യാഴാഴ്ച പുലർച്ചെ പിൻവാതിലിലൂടെ ഷോറൂമിൽ പ്രവേശിച്ച് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.

സംഭവത്തെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധനകൾ നടത്തിവരികയാണ്. മാധ്യമപ്രവർത്തകരോട് സംസാരിച്ച മധുര സിറ്റി പോലീസ് കമ്മിഷണർ രാജേന്ദ്രൻ, ഷോറൂമിൽ സൂക്ഷിച്ചിരുന്ന മൊത്തം സ്വർണാഭരണങ്ങളുടെ ഏകദേശം 30 ശതമാനവും മോഷണം പോയതായി അറിയിച്ചു.

 

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026