BREAKING NEWS

ബസിൽ നിന്ന് ഇറങ്ങാൻ സഹായിച്ച് 4 പവന്റെ സ്വർണവുമായി കടന്നുകളഞ്ഞത് കഴിഞ്ഞ മാസം!! പ്രിയദർശിനി ബസിലെ തിരക്ക് നോക്കിവച്ച് യാത്രക്കാരിയുടെ മൂന്നര പവന്റെ സ്വർണമാല അടിച്ചുമാറ്റാൻ നോക്കിയ തമിഴ്നാട് സ്വദേശിനി പിടിയിൽ

· · 1 min read
Share: Copied!

കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിരക്ക് മുതലാക്കി സ്ഥിരമായി ഇതേ റൂട്ടിൽ മോഷണം നടത്തിവന്നിരുന്ന തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ ചേർന്ന് സാഹസികമായി പിടികൂടി. തിരുനെൽവേലി മുക്കടൽ ആറ്റാൻകര സ്വദേശി മഞ്ജുള (35) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 9.30ന് പത്തനംതിട്ട – കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിലായിരുന്നു സംഭവം. ബസിലെ യാത്രക്കാരിയായിരുന്ന അടൂർ പറക്കോട് സ്വദേശി സുധീനയുടെ മൂന്നരപ്പവൻറെ മാലയാണ് മഞ്ജുള അപഹരിക്കാൻ ശ്രമിച്ചത്.

പന്മന മുഖംമൂടി ജംക്‌ഷനിലെ ബസ് സ്‌റ്റോപ്പിൽ ഇറങ്ങുമ്പോഴാണ് സുധീനയുടെ മാല പൊട്ടിക്കാൻ പ്രതി ശ്രമിച്ചത്. ഇത് മനസിലാക്കിയ സുധീന മാലയിൽ പിടിച്ചതിനാൽ മാലപൊട്ടി കയ്യിൽത്തന്നെ വീണു. ഇതോടെ മഞ്ജുളയെ ബസിലെ മറ്റു യാത്രക്കാർ വളഞ്ഞു. കണ്ണുവെട്ടിച്ച് ബസിൽ നിന്നും ഇറങ്ങി ഓടിയ മഞ്ജുളയെ യാത്രക്കാരും നാട്ടുകാരും പിന്തുടർന്ന് പിടികൂടി ചവറ പോലീസിന് കൈമാറുകയായിരുന്നു.

അതേസമയം ചോദ്യം ചെയ്‌തതോടെ മറ്റു രണ്ട് യാത്രികരുടെ മാലകൾ കവർന്നതും ഇവരാണെന്ന് തിരിച്ചറിഞ്ഞു. പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇതെ റൂട്ടിൽ കഴിഞ്ഞമാസം ശാസ്‌താം കോട്ട ആഞ്ഞിലിമൂട് സ്വദേശി റോസമ്മയുടെ നാലേകാൽ പവൻറെ മാലയും ചവറ പുതുക്കാട് സ്വദേശി ലില്ലിക്കുട്ടിയുടെ ഒരുപവൻറെ മാലയുമാണ് മഞ്ജുള കവർന്നത്. ആശുപത്രിയിലെത്തിയ ലില്ലിക്കുട്ടി നീണ്ടകര ജംഗ്ഷനിൽ ബസിൽ നിന്നും ഇറങ്ങുന്നതിനിടെ മഞ്ജുള സഹായിയായി കൂടെകൂടി മാലയുമായി കടന്നുകളയുകയായിരുന്നു. സമാന കേസുകളിൽ നേരത്തെയും പ്രതിയാണ് മഞ്ജുള. സ്ത്രീ യാത്രക്കാരുടെ തിരക്ക് കെഎസ്ആർടിസിബസുകളിൽ കൂടിയതോടെ സൗജന്യ യാത്ര ചെയ്‌ത്‌ മാല കവരുന്നത് ഇപ്പോൾ സ്ഥിരമാണ്.

‘എണ്ണേണ്ട, ഞാൻ എണ്ണിക്കോളാം’ ’; കടയുടമ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് സെയിൽസ്ഗേളിനെ കബളിപ്പിച്ചു; 6,000 രൂപ തട്ടി, സമാന തട്ടിപ്പ് മുമ്പും

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026