LATEST UPDATES

24 മണിക്കൂർ മുറിയിൽ പൂട്ടിയിട്ടു; ചൂടാക്കിയ ഇരുമ്പ് വടികൊണ്ട് ദേഹമാസകലം പൊള്ളലേൽപ്പിച്ചു; ഭർത്താവിന്റെ ക്രൂര പീഡനത്തിൽ രാത്രി രക്ഷപ്പെട്ട് യുവതി; കഴുത്തിൽ ചങ്ങലയുമായി ആറ് കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി

· · 1 min read
Share: Copied!

മധ്യപ്രദേശ്: ഭർത്താവിന്റെ ക്രൂര പീഡനത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട യുവതി കഴുത്തിൽ ചങ്ങലയുമായി ആറു കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ ഭർത്താവ് സർദാർ സിംഗ് തൻവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 10-ന് രാത്രി മദ്യപിച്ചെത്തിയ സർദാർ സിംഗ് ഭാര്യ മംഗീഭായ് തൻവാറുമായി വഴക്കിടുകയും തുടർന്ന് മരക്കൊമ്പും വടിയും ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതിപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവതിയെ വഴിമധ്യേ തടഞ്ഞ ഇയാൾ വീണ്ടും മർദിച്ച് ബലമായി വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി.

തുടർന്ന് യുവതിയുടെ കഴുത്തിൽ ഇരുമ്പ് ചങ്ങലയിട്ട് വീട്ടിലെ തൂണിൽ പൂട്ടിയിടുകയും മണിക്കൂറുകളോളം തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. ചൂടാക്കിയ ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളലേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ഏകദേശം 24 മണിക്കൂറോളം തടവിൽ കഴിഞ്ഞ യുവതിയെ പിന്നീട് പരാതി പിൻവലിപ്പിക്കാൻ പഞ്ചായത്ത് വിളിച്ച് സമ്മർദത്തിലാക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ ഭർത്താവ് പുറത്തുപോയ സമയം പ്രയോജനപ്പെടുത്തി സമീപത്ത് കിട്ടിയ കല്ല് ഉപയോഗിച്ച് പൂട്ടുതകർത്ത് യുവതി രക്ഷപ്പെടുകയായിരുന്നു. കഴുത്തിൽ ചങ്ങലയുടെ ഭാഗവും പൂട്ടും തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ കാട്ടുപാതകളിലൂടെയും പാടങ്ങളിലൂടെയും നടന്നാണ് അവർ ഖിൽച്ചിപൂർ പൊലീസ് സ്റ്റേഷനിലെത്തിയത്.

രാത്രി പത്ത് മണിയോടെ സ്റ്റേഷനിലെത്തിയ യുവതിയെ കണ്ട് പൊലീസ് ഉദ്യോഗസ്ഥർ അമ്പരന്നു. തുടർന്ന് ചങ്ങല നീക്കം ചെയ്ത് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ ശരീരത്തിൽ മർദനത്തിന്റെയും പൊള്ളലിന്റെയും പാടുകൾ കണ്ടെത്തി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തു.

‘എത്ര ധനാഢ്യയായ സ്ത്രീയാണെങ്കിലും അതേ സാമൂഹിക വിഭാഗത്തിലെ പുരുഷന്റെ പിന്നിലാണ് അവൾക്ക് ഇന്നും സ്ഥാനം; കുടുംബത്തിലെ ബൂർഷ്വാസി പുരുഷനും വർക്കിംഗ് ക്ലാസ് സ്ത്രീയുമാണ്’ – ഈ പറഞ്ഞത് ​ഗോവിന്ദൻ മാഷിനൊക്കെ ഇഷ്ടപ്പെടുമായിരിക്കുമെന്ന് സി.പി ജോൺ

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026