BREAKING NEWS

രാത്രിയിൽ ഭർതൃ​ഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി, ​ഗുരുതരമായി പൊള്ളലേറ്റ 31 കാരി മരണത്തിനു കീഴടങ്ങി

· · 1 min read
Share: Copied!

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ​ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി പി. പ്രവീണ മോഹൻ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഭർത്താവിന്റെ വീട്ടിലാണ് പ്രവീണ രണ്ടു മക്കൾക്കൊപ്പം കഴിഞ്ഞിരുന്നത്. കേബിൾ ഓപറേറ്ററായ രാജേഷാണ് പ്രവീണയുടെ ഭർത്താവ്. അതേസമയം വീട്ടിൽനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. സാധാരണയുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളല്ലാതെ കാര്യമായി മകൾക്കും ഭർതൃവീട്ടുകാർക്കുമിടയിലുണ്ടായിരുന്നുവെന്നാണ് യുവതിയടെ കുടുംബം പറയുന്നത്.

തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം 70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണയെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവേ ഇന്നലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ഇന്ന് ഉച്ചയ്ക്ക് പനങ്ങാട്ടൂർ പൊതുശ്‌മശാനത്തിൽ മൃതദേഹം സംസ്കരിക്കും. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പഴയക്കൽ പി. മോഹന്റെയും രമയുടെയും മകളാണ്.

നിലവിൽ ലില്ലി ജോസ് പ്രതിയല്ല, ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി, ഭാവിയിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവു- കോടതി ‌

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026