BREAKING NEWS

കാർ നീണ്ടകര പാലത്തിലിട്ട് തടയാൻ ശ്രമം, നിർത്താതെ വെടിച്ചില്ലുപോലെ പാഞ്ഞ യുവതിയേയും കാറും വളഞ്ഞിട്ട് പിടികൂടി പോലീസ്, 34 കാരിയെ എംഡിഎംഎയുമായി പൊക്കി… നീക്കം പോലീസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

· · 1 min read
Share: Copied!

കൊല്ലം: കൊല്ലത്ത് വീണ്ടും പോലീസിൻറെ മയക്കുമരുന്ന് വേട്ട വേട്ട. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് എംഡിഎംഎയുമായെത്തിയ യുവതിയെ ശക്തികുളങ്ങര പോലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് അതിസാഹസികമായി പിടികൂടി. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രൻ ആണ് 50 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് കാറിൽ വരുമ്പോഴാണ് പോലീസ് കൈകാണിച്ചത്. എന്നാൽ യുവതി നിർത്താതെ പോവുകയായിരുന്നു.

പലകാര്യങ്ങളും ഓര്‍മയില്ല; ആരോഗ്യ പ്രശ്‌നം രൂക്ഷം; കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. സുധാകരനെ മാറ്റും; തീരുമാനം അടുത്താഴ്ച; സംഘടന കുത്തഴിഞ്ഞെന്ന് കനഗൊലു

രഹസ്യ വിവരത്തെ തുടന്ന് നീണ്ടകര പാലത്തിനു സമീപമെത്തിയ പോലീസ് യുവതിയെത്തിയ കാറിന് കൈ കാണിച്ചെങ്കിലും ഇവർ വാഹനം നിർത്തിയില്ല. ഇതോടെ കാറിനെ പിന്തുടർന്ന പോലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

പിണറായിയെ പോലെ തലപ്പൊക്കമുള്ള ഒരു നേതാവില്ല; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഈസി വാക്കോവര്‍; സുരേന്ദ്രന്‍ പിണറായിയുടെ അടുത്തെത്തില്ല; കോണ്‍ഗ്രസ് പഴകിയ തുണിക്കെട്ട്; ടി.ജി. മോഹന്‍ദാസ് പറയുന്ന കാരണങ്ങള്‍ ഇതാണ്

യുവതി നേരത്തെയും എംഡിഎംഎ കേസിൽ പ്രതിയാണ്. കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പ്രതി എംഡിഎംഎ എത്തിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026