BREAKING NEWS

അമ്മ മക്കളെ ഊട്ടിയത് ‘കൊലച്ചോർ’!! കൊല്ലപ്പെട്ട ഏറ്റവും ഇളയ കുഞ്ഞിനു പ്രായം വെറും രണ്ടര മാത്രം, ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ മധുരപലഹാരത്തിൽ കളനാശിനി കലർത്തി നൽകി മൂന്ന് മക്കളെ കൊലപ്പെടുത്തി, അമ്മ അറസ്റ്റിൽ

· · 1 min read
Share: Copied!

ചണ്ഡിഗഢ്: പഞ്ചാബിലെ സംഗ്റൂരിൽ കാമുകനുമായി ചേർന്ന് മൂന്ന് മക്കളെ കൊലപ്പെടുത്താൻ യുവതി ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കടയിൽനിന്ന് വാങ്ങിയ മധുരപലഹാരത്തിൽ കളനാശിനി കലർത്തി കുട്ടികൾക്ക് നൽകുകയായിരുന്നു എന്നാണ് ആരോപണം.

ആറ് വയസുകാരി ജസ്നൂർ കൗർ, അഞ്ച് വയസുകാരൻ അർമാൻദീപ് സിങ്, രണ്ടര വയസുകാരൻ രഹൻദീപ് സിങ് എന്നിവരാണ് ഓഗസ്റ്റ് 26ന് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് മരണകാരണം കരുതിയിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ മരണത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന സംശയം ശക്തമായത്.

ട്രക്ക് ഡ്രൈവറായ കുട്ടികളുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. രക്ഷാബന്ധൻ ദിനത്തിൽ മാർക്കറ്റിൽനിന്ന് വാങ്ങിയ മധുരപലഹാരങ്ങൾ കുട്ടികൾ കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യനില വഷളായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

കുട്ടികളുടെ അമ്മ ലവ്‌പ്രീത് കൗർ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥയായ റവ്ജോത് കൗർ ഗ്രേവാൾ പറഞ്ഞു. ഹർജിത് സിങ് എന്നയാളുമായി ലവ്‌പ്രീത് കൗർ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിന്നീട് ഇരുവരും ചേർന്ന് കുട്ടികളെ ഒഴിവാക്കാൻ പദ്ധതിയിട്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

അതേസമയം, ഇതേ കടയിൽനിന്നുള്ള മധുരപലഹാരങ്ങൾ കഴിച്ച മറ്റുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പോലീസ് കണ്ടെത്തി. ഇതോടെയാണ് കുട്ടികൾ കഴിച്ച മധുരപലഹാരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. തുടർന്നുള്ള പരിശോധനയിലാണ് കുട്ടികൾക്ക് നൽകിയ മധുരപലഹാരത്തിൽ കളനാശിനി കലർത്തിയിരുന്നുവെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലവ്‌പ്രീത് കൗറിനെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകൻ ഹർജിത് സിങ്ങിനെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിൽ പോലീസ് റെയ്ഡ് തുടരുകയാണ്.

സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി സംശയാസ്പദമായ വിഷാംശമുള്ള മധുരപലഹാരങ്ങളും അന്വേഷണത്തിനിടെ ശേഖരിച്ച മറ്റ് വസ്തുക്കളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങളും വിശദമായ അന്വേഷണവും കേസിലെ മറ്റ് വിവരങ്ങൾ വ്യക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

നാളെ ഒരു ദിവസം കൂടി നോക്കും, രാജിയില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് തിരികൊളുത്തും…ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി, പ്രതിഷേധത്തിന് തുടക്കം കുറിക്കുക മുംബൈയിൽ നിന്ന്

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026