BREAKING NEWS

നാളെ ഒരു ദിവസം കൂടി നോക്കും, രാജിയില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് തിരികൊളുത്തും…ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി, പ്രതിഷേധത്തിന് തുടക്കം കുറിക്കുക മുംബൈയിൽ നിന്ന്

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജന്താ പാർട്ടി (സിജെപി) വീണ്ടും രംഗത്ത്. സെപ്റ്റംബർ 26നകം ജ്ഞാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് യുവജന കൂട്ടായ്മയായ സിജെപി വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ നിന്നായിരിക്കും പ്രതിഷേധം ആരംഭിക്കുകയെന്നും തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും സംഘടന അറിയിച്ചു. “ജ്ഞാനേഷ് കുമാർ നാളെക്കകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2ന് മുംബൈയിൽ നിന്ന് സിജെപി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. തുടർന്ന് സമരം രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും,” എന്നാണ് സംഘടന എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ പരിഷ്കാരങ്ങളും വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളുമാണ് നിലവിൽ സിജെപി പ്രധാനമായും ഉയർത്തുന്ന വിഷയങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളും വോട്ടർപട്ടിക പരിഷ്കരണ നടപടികളും സംബന്ധിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ നീക്കം.

ഇതിന് മുമ്പ് നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യത്തെ യുവാക്കളെ അണിനിരത്തി സിജെപി പ്രതിഷേധം നടത്തിയിരുന്നു. ആ പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടിവന്നുവെന്നാണ് സംഘടന അവകാശപ്പെടുന്നത്. അതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഷ്കാരങ്ങളും എസ്‌ഐആറും പുതിയ പ്രധാന വിഷയങ്ങളാക്കി സംഘടന വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നത്. അതേസമയം രാജിയുമായി ബന്ധപ്പെട്ട് ജ്ഞാനേഷ് കുമാറിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

 

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026