BREAKING NEWS

അമ്മ തലയിടിച്ചുവീണതെന്ന് മകൾ, ശബരിമലയ്ക്ക് പോകാൻ തയാറായി 27 കാരൻ കാമുകൻ!! സ്വർണം തട്ടിയെടുക്കാൻ 45 കാരി മകളും അയൽക്കാരൻ കാമുകനും ചേർന്ന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം രാത്രി പറമ്പിൽ ഉപേക്ഷിച്ചു

· · 1 min read
Share: Copied!

തൃശ്ശൂർ: തൃശ്ശൂർ മുണ്ടൂരിൽ സ്വർണം തട്ടിയെടുക്കാൻ വേണ്ടി അമ്മയെ കൊന്ന മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണിയെന്ന 75 കാരിയെയാണ് മകളും കാമുകനും ചേർന്ന് കൊല്ലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ട തങ്കമണിയുടെ മകൾ സന്ധ്യ ( 45), കാമുകൻ നിതിൻ (27) എന്നിവ‍രാണ് പോലീസിൻറെ പിടിയിലായിരിക്കുന്നത്. സ്വർണാഭരണങ്ങൾ തട്ടാനായിരുന്നു കൊലപാതകം. കഴിഞ്ഞ ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയതിന് ശേഷം, മൃതദേഹം രാത്രി പറമ്പിലിടുകയായിരുന്നു. തുടർന്നു നാട്ടുകാരോട് തങ്കമണി തലയിടിച്ച് വീണതായാണ് മകൾ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം തങ്കമണി ചലനമറ്റു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത് പ്രതിയായ അയൽവാസി നിതിൻ തന്നെയാണ്. കഴുത്തിൽ സ്വർണാഭരണങ്ങൾ കാണാതെ വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയർന്നതെന്ന് അയൽവാസി പ്രിയൻ പറയുന്നു. മൃതശരീരം തിരിച്ചിട്ടപ്പോൾ കഴുത്തിലും ചെവിക്കും പാടുണ്ടായിരുന്നു. ഇതിനിടെ പ്രതി നിതിൻ ശബരിമലയ്ക്ക് പോകാനാണെന്ന് പറഞ്ഞ് തയ്യാറായി നിൽക്കുകയായിരുന്നു എന്നും അയൽവാസിയായ പ്രിയൻ പ്രതികരിച്ചു. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ ഇവരുടെ അയൽവാസിയാണ്. ഇയാൾ അവിവാഹിതനാണ്.

ജീവനക്കാരികളുടെ എതിർപരാതിയിൽ കഴമ്പില്ല!! ‘ഓ ബൈ ഓസി’യിൽ നിന്ന് തട്ടിയത് 66 ലക്ഷം, തട്ടിച്ച തുക പ്രതികൾ ആഡംബര ജീവിതത്തിനായി ചെലവഴിച്ചു, മൂന്ന് മുൻ ജീവനക്കാരികളും ഒരാളുടെ ഭർത്താവും കേസിൽ പ്രതി – ക്രൈംബ്രാഞ്ച് കുറ്റപത്രം

BREAKING NEWS
’വരുന്നത് വൻ വിപത്ത്; ലോകം വെള്ളത്തിനായി വലയും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; നിലവിൽ പത്ത് കോടിയിലധികം തടാകങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026
BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026