LATEST UPDATES

തൊട്ടിലാട്ടത്തിനിടെ കമ്പിക്കഷ്ണം തെറിച്ച് താഴെക്കൂടെ നടന്നുപോവുകയായിരുന്ന 17 കാരന്റെ തലയിൽ കൊണ്ടു, ശക്തിയിൽ വന്നതിനാൽ കമ്പികഷ്ണം കുട്ടിയുടെ തലയുടെ പിൻഭാ​ഗത്ത് തലച്ചോറിനുള്ളിലേക്ക് തുളച്ചുകയറി, കരാറുകാരൻ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

ചങ്ങനാശേരി: തൊട്ടിലാട്ടത്തിൽ നിന്നുള്ള കമ്പിക്കഷണം തെറിച്ച് വീണ് 17 വയസുകാരന് ​ഗുരുതര പരുക്ക്. കാക്കാംതോട് സ്വദേശിയായ പ്ലസ്‌വൺ‌ വിദ്യാർഥി അലൻ ബിജുവിനാണ് പരുക്കേറ്റത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലൻ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മെത്രാപ്പൊലീത്തൻ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ സ്ഥാപിച്ച തൊട്ടിലാട്ടത്തിൽ നിന്നുള്ള കമ്പിക്കഷ്ണം താഴെ കൂടി നടന്നു പോയ അലന്റെ തലയിൽ പതിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അലന്റെ തലയുടെ പിൻഭാഗത്ത് തലച്ചോറിനുള്ളിലേക്കാണ് കമ്പി തറച്ചു കയറിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ കുട്ടിക്കും പരുക്കേറ്റിരുന്നു. എന്നാൽ ഈ കുട്ടിയുടെ പരുക്ക് ഗുരുതരമല്ല.

സ്വകാര്യ കരാറുകാരനായിരുന്നു പെരുന്നാൾ നടത്തിപ്പ് ചുമതല. അപകടത്തെ തുടർന്ന് ഇതിന്റെ പ്രവർത്തനം പോലീസ് നിർത്തിവയ്പ്പിച്ചു. കരാറുകാരനെ കസ്റ്റഡിയിലെടുത്തു. കരാറുകാരനെ പ്രതിയാക്കി പോലീസ് സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പള്ളി അധികൃതരും അന്വേഷണം ആരംഭിച്ചു.

വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണ‌ത്തെച്ചൊല്ലി തർക്കം, സഹപാഠി പ്ലസ് വൺ വിദ്യാർഥിയെ കുത്തി, കഴുത്തിന് കുത്തേറ്റ വിദ്യാർഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026