BREAKING NEWS

ഓണക്കാലം മഴയിൽ മുങ്ങുമോ; സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്, മിക്ക ജില്ലകളിലും ഇന്ന് ചെറിയ മഴയ്ക്ക് സാധ്യത

· · 1 min read
Share: Copied!

തിരുവനന്തപുരം: ഓണക്കാലം മഴയിൽ മുങ്ങുമോ എന്ന ആശങ്ക ആയിരുന്നു ഇന്നലെ വരെ.എന്നാൽ സംസ്ഥാനത്ത് മഴ കുറഞ്ഞു. കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു ജില്ലയിലും പ്രത്യേക അലർട്ട് ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴയ്ക്കും ശമനം ഉണ്ട്.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എന്നാൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കർണാടക തീരത്ത് നാളെ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു കിഴക്കൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ആന്ധ്രാ പ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ & തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ, ശ്രീലങ്കൻ തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

31/08/2025 മുതൽ 02/09/2025 വരെ: തെക്കൻ ഗുജറാത്ത് തീരം, അതിനോട് ചേർന്ന വടക്കൻ ഗുജറാത്ത് തീരം, കൊങ്കൺ, ഗോവ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു കിഴക്കൻ അറബിക്കടൽ, വടക്കൻ ആന്ധ്രാ പ്രദേശ് തീരം, തെക്കൻ ആന്ധ്രാപ്രദേശ് തീരം, തമിഴ്‌നാട് തീരം, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, ഗൾഫ് ഓഫ് മാന്നാർ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026