BREAKING NEWS

ഓഫീസിലേക്ക് കോളേജ് വരാന്തയിലൂടെ നടന്നു വരികയായിരുന്ന അധ്യാപകനു നേരെ പാഞ്ഞടുത്ത് കാട്ടുപന്നി, പൊടുന്നനെ ഒഴിഞ്ഞുമാറിയപ്പോൾ ബാലൻസ് കിട്ടാതെ പന്നി ചെന്നിടിച്ചത് ക്ലാസിന്റെ ചുമരിൽ, വിദ്യാർഥികളാരും പുറത്തില്ലാത്തതിനാൽ ഒഴിവായത് വൻ അപകടം

· · 1 min read
Share: Copied!

കോഴിക്കോട്: കോളേജിനകത്ത് പട്ടാപ്പകൽ കാട്ടുപന്നിയുടെ വിളയാട്ടം. കോഴിക്കോട് ബാലുശ്ശേരി സംസ്‌കൃത കോളേജിലാണ് കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. തനിക്കുനേരെ പാഞ്ഞടുത്ത കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് അധ്യാപകനായ മനോജ് കുമാർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് 3.30 ഓടെയാണ് കോളേജ് കോംപൗണ്ടിനകത്ത് കാട്ടുപന്നി പ്രവേശിച്ചത്. ഈ സമയം അധ്യാപകനായ മനോജ് കുമാർ ലൈബ്രറിയിൽ നിന്നും ഓഫീസിലേക്ക് കോളേജ് വരാന്തയിലൂടെ നടന്നു വരികയായിരുന്നു. അധ്യാപകനെ കണ്ടപാടെ പന്നി പാഞ്ഞടുത്തു. പൊടുന്നനെ മനോജ് കുമാർ ഒഴിഞ്ഞു മാറിയതിനാൽ ബാലൻസ് കിട്ടാതെ പന്നി ചുമരിൽ പോയി ഇടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയും ചെയ്തു.

സംഭവ സമയം വിദ്യാർത്ഥികളാരും പുറത്തില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ബാലുശ്ശേരി ടൗണിനോട് ചേർന്ന് പ്രവർത്തിക്കുന്ന സംസ്‌കൃത കോളേജിന്റെ പരിസരമാകെ കാടുപിടിച്ച നിലയിലാണ്. ഇവിടെ മൃഗങ്ങൾ താവളമാക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

വേണ്ടാത്ത കാര്യം ചെയ്തപ്പോൾ ഞങ്ങൾ ആ ‘കൈ’വിട്ടു, മുഖ്യമന്ത്രി ഇപ്പോഴും ആ കൈപിടിച്ചുകൊണ്ട് നിൽക്കുകയാണ്… രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിരോധത്തിലായത് സിപിഎം, അറസ്റ്റ് നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അവസാനം വരെ ഈ വിഷയം നിർത്താം എന്ന് തെറ്റിദ്ധരിച്ചു, തിരിച്ചടിയുണ്ടാകും- വിഡി സതീശൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026