BREAKING NEWS

വേണ്ടാത്ത കാര്യം ചെയ്തപ്പോൾ ഞങ്ങൾ ആ ‘കൈ’വിട്ടു, മുഖ്യമന്ത്രി ഇപ്പോഴും ആ കൈപിടിച്ചുകൊണ്ട് നിൽക്കുകയാണ്… രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിരോധത്തിലായത് സിപിഎം, അറസ്റ്റ് നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അവസാനം വരെ ഈ വിഷയം നിർത്താം എന്ന് തെറ്റിദ്ധരിച്ചു, തിരിച്ചടിയുണ്ടാകും- വിഡി സതീശൻ

· · 1 min read
Share: Copied!

പറവൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശരിക്കും പ്രതിരോധത്തിലായത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ത്യയിൽ ഒരു രാഷ്ട്രീയപാർട്ടിയും ചെയ്യാത്ത രീതിയിലുള്ള മാതൃകാപരമായ നടപടികളാണ് തങ്ങൾ സ്വീകരിച്ചതെന്നും രാഹുലിന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അവസാനം വരെ വിഷയം സജീവമായി നിർത്താനാണ് സിപിഎം ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ്. പറവൂരിൽ വോട്ടുരേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഞങ്ങളെ ഒരിക്കലും ബാധിക്കില്ല. മുഖ്യമന്ത്രി കൈ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ആളുകളുടെ പേരൊന്നും ഞാൻ പറയേണ്ടതില്ലല്ലോ. അവരെ ജനങ്ങൾ കാണുന്നുണ്ടല്ലോ. ഞങ്ങൾ ആരുടെയും കൈ പിടിച്ചുകൊണ്ടുനിൽക്കുന്നില്ല. ഞങ്ങൾ ആ കൈവിട്ടു. വേണ്ടാത്ത കാര്യം വന്നപ്പോൾ ഞങ്ങൾ ആ കൈവിട്ടു. മുഖ്യമന്ത്രി ഇപ്പോഴും ആ കൈപിടിച്ചുകൊണ്ട് നിൽക്കുകയാണ്. സിപിഎം അറസ്റ്റൊക്കെ നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അവസാനം വരെ ഈ വിഷയം നിർത്താം എന്ന് തെറ്റിദ്ധരിച്ചു. അതിൽ തിരിച്ചടിയുണ്ടാകും. വിഷയത്തിൽ അവർ പ്രതിക്കൂട്ടിൽ നിൽക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

രാഹുലിനെതിരെ ആരോപണം വന്നതെ ഞങ്ങൾ കൃത്യമായ അച്ചടക്ക നടപടികളെടുത്തു. ഒരു രാഷ്ട്രീയപാർട്ടിയും ഇന്ത്യയിൽ ചെയ്യാത്ത രീതിയിലുള്ള മാതൃകാപരമായ നടപടികളെടുത്തപ്പോൾ അവിടെ സിപിഎം പ്രതിരോധത്തിലായി. – വി.‍ഡി. സതീശൻ പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ രണ്ടാമത്തെ ലൈംഗികപീഡനക്കേസിലെ മുൻകൂർ ജാമ്യഹർജയിൽ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച വിധിപറയും. അതുവരെ കർശ നനടപടികൾ പാടില്ലെന്ന് കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. വിധി വരുന്നതുവരെ അറസ്റ്റ് തടയണമെന്ന നിർദേശമാണ് ഇതിലൂടെ കോടതി പോലീസിന് നൽകിയതെന്നാണ് പ്രതിഭാഗത്തിന്റെ വ്യാഖ്യാനം. ആദ്യ പീഡനക്കേസിൽ ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

ഉന്നത ഉദ്യോ​ഗസ്ഥർക്കെതിരെയുള്ള ​ഗൂഢാലോചന ആരോപണം ദിലീപിന്റെ വെറും തോന്നൽ മാത്രം, നാളിതുവരെ ഗൂഢാലോചനാ സംബന്ധിച്ച് എതെങ്കിലും പരാതിയോ നിവേദനമോ നൽകിയത് ഓർമയില്ല, സ്വയം ന്യായീകരിക്കാൻ പറയുന്നത്!! അന്വേഷണ ഉദ്യോഗസ്ഥർ നടപടികളെടുത്തത് അവർക്ക് മുന്നിലെത്തിയ തെളിവിന്റെ അടിസ്ഥാനത്തിൽ – മുഖ്യമന്ത്രി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026