BREAKING NEWS

എസ്‌ഐയെ ഉറക്ക ​ഗുളിക നൽകി മയക്കിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ, മറ്റൊരാൾക്കും പങ്ക്!! കൊല്ലപ്പെട്ടത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ

· · 1 min read
Share: Copied!

ചെന്നൈ: ചെന്നൈയിൽ സബ് ഇൻസ്‌പെക്ടറെ ഭാര്യ തീകൊളുത്തിക്കൊന്നു. സായുധസേനയിൽ സബ് ഇൻസ്‌പെക്ടറായ രാജിയാണ് (58) മരിച്ചത്. സംഭവത്തിൽ രാജിയുടെ ഭാര്യയായ കന്യാകുമാരി നുങ്കമ്പാക്കം സ്വദേശി സെൽവറാണിയെ (58) പോലീസ് അറസ്റ്റ് ചെയ്തു. സെൽവറാണി രാജിയെ ഉറക്കഗുളിക നൽകി മയക്കിയശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.സംഭവത്തിൽ ദേവ എന്നയാൾക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

ശനിയാഴ്ച നുങ്കമ്പാക്കത്തെ ലേക്ക് ഏരിയയിലുള്ള വീട്ടിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് രാജിയെ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം നുങ്കമ്പാക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് രാജിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു.

അന്വേഷണത്തിനിടെ സെൽവറാണി നൽകിയ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ദേവയുടെ സഹായത്തോടെ തീകൊളുത്തിയതായി സെൽവറാണി സമ്മതിച്ചതെന്ന് പോലീസ് പറയുന്നു.

ഇതിന് പിന്നാലെ സെൽവറാണിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ ദേവ ഒളിവിലാണെന്നും ഇയാളെ കണ്ടെത്തുന്നതിനായി പ്രത്യേക പോലീസ് സംഘങ്ങൾ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ സാഹചര്യങ്ങളും കൃത്യമായ ലക്ഷ്യവും കണ്ടെത്തുന്നതിനായി സെൽവറാണിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.

അതേസമയം, രാജിക്കെതിരെ നേരത്തെയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. 2025ൽ അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് തൗസൻഡ് ലൈറ്റ്സ് ഓൾ വിമൻ പോലീസ് സ്റ്റേഷനിൽ രാജിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നതെന്നാണ് വിവരം. അതേസമയം ഭർത്താവിനെ കൊലപ്പെടുത്താൻ സെൽവറാണിയെ പ്രേരിപ്പിച്ചതെന്താണെന്നും ദേവയുടെ പങ്ക് എന്താണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം? മാസപ്പടി കേസിൽ സർക്കാർ തീരുമാനം ഇന്ന്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026