BREAKING NEWS

’കുഴഞ്ഞുവീണു’ എന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഭർത്താവിനെ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊല്ലം: കുണ്ടറയിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. വെള്ളിമൺ സ്വദേശി രാജു (56) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ ലേഖ മേരിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച പുലർച്ചെയാണ് രാജു വീട്ടിൽ കുഴഞ്ഞുവീണതായി ലേഖ മേരി നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ രാജുവിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ പരിശോധനകൾക്ക് പിന്നാലെ മരണത്തിൽ സംശയം തോന്നിയതോടെ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് രാജുവിന്റെ മരണം കഴുത്ത് മുറുകിയതിനെ തുടർന്നാണെന്ന് വ്യക്തമായത്. ഇതോടെ കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു. തുടർന്ന് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ലേഖ മേരി കുറ്റം സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭർത്താവിന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം രാജു കുഴഞ്ഞുവീണതാണെന്ന് വരുത്തിത്തീർക്കാനാണ് ലേഖ മേരി ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

കേസിൽ ലേഖ മേരിയുടെ അറസ്റ്റ് കുണ്ടറ പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

അക്രമികളെ തടയാതെ പോലീസ് സംഘർഷം നോക്കിനിന്നു, ഗുരുതരമായ കൃത്യവിലോപം, വിഷയത്തില്‍ കർശന ഇടപെടല്‍ വേണം, ആഭ്യന്ത്ര മന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026