BREAKING NEWS

അക്രമികളെ തടയാതെ പോലീസ് സംഘർഷം നോക്കിനിന്നു, ഗുരുതരമായ കൃത്യവിലോപം, വിഷയത്തില്‍ കർശന ഇടപെടല്‍ വേണം, ആഭ്യന്ത്ര മന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പോലീസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നും വിഷയത്തില്‍ അടിയന്തരശ്രദ്ധയും കർശന ഇടപെടലും വേണമെന്ന് പിണറായി കത്തില്‍ ആവശ്യപ്പെട്ടു.

കൂടാതെ ഹോസ്റ്റൽ പരിസരത്തുനിന്ന് യൂത്ത് കോൺഗ്രസ് സമരം തുടങ്ങിയതില്‍ ദുരൂഹതയുണ്ടെന്നുംഇതിന് പോലീസ് അനുമതി ഉണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണം, സംഘർഷം നോക്കി നിൽക്കുകയല്ലാതെ അക്രമികളെ പോലീസ് തടഞ്ഞില്ല, ഇത് ഗുരുതരമായ കൃത്യവിലോപമാണ് എന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. പോലീസ് തേർവാഴ്ചക്കെതിരെ പ്രതിഷേധിച്ച കടകംപള്ളി സുരേന്ദ്രൻ, വി ജോയ് എന്നിവർക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തിയെന്നും എന്നാൽ യൂത്ത് കോൺഗ്രസിനോട് സ്വീകരിക്കുന്നത് മൃദു സമീപനമാണ്.

പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യും എന്നുള്ള എസ്ഐയുടെ ഭീഷണി രാഷ്ട്രീയ പ്രവർത്തനത്തിന് വിഘാതമുണ്ടാക്കും. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം, കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവണമെന്നും പിണറായി രമേശ് ചെന്നിത്തലയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

 

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026