BREAKING NEWS

ഇടയ്ക്ക് ശ്വാസം കിട്ടുന്നില്ല, മരണത്തിന്റെ വക്കിലെത്തി, ചികിത്സ നിർത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാൻ അനുവദിച്ചാലോയെന്നുവരെ ചിന്തിച്ചു!! മാറ്റിയത് ശ്രമിക്കു… കൈവിടരുതെന്ന നഴ്സിന്റെ സന്ദേശം- മാർപ്പാപ്പയുടെ ഹോസ്പിറ്റൽ ജീവിതം വിവരിച്ച് ഡോക്ടർ

· · 1 min read
Share: Copied!

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായതിനെ തുടർന്ന് 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയവെ ഫ്രാൻസിസ് മാർപാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നെന്നും സമാധാനത്തോടെ മരിക്കാൻ അനുവദിച്ചാലോയെന്നു ചിന്തിച്ചിരുന്നെന്നു ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ. ചികിത്സ നിർത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാൻ വിടുന്ന കാര്യം ഡോക്ടർമാർ ആലോചിച്ചിരുന്നെന്നും ഡോ. സെർജിയോ ആൽഫിയേരി വ്യക്തമാക്കി. ഒരു പത്രമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മാർപാപ്പയെ ചികിത്സിച്ച സംഘത്തിന്റെ തലവനായിരുന്നു ഡോ. സെർജിയോ ആൽഫിയേരി.

നേതാവ് ആവശ്യപ്പെട്ടു, അനുയായി അനുസരിച്ചു!! എനിക്ക് എന്റെ കരുത്തും വീക്നസും അറിയാം- അവസാന ഓവറിലിനു മുൻപും പറഞ്ഞത് അടിച്ചുകളിക്കാൻ- ശശാങ്ക് സിങ്

ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ-‘ചികിത്സയ്ക്കിടെ ശ്വാസം കിട്ടാതെ വരുന്നത് പതിവായിരുന്നു. ഇതോടെ അദ്ദേഹം അതിജീവിക്കില്ലെന്ന് കരുതി. എന്നാൽ വർഷങ്ങളായി പാപ്പയ്‌ക്കൊപ്പമുള്ള നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റ് എല്ലാ വഴിക്കും ശ്രമിക്കൂ, കൈവിടരുത് എന്ന സന്ദേശം അയച്ചതോടെ സാദ്ധ്യമായ എല്ലാ ചികിത്സയും മരുന്നുകളും പരീക്ഷിച്ചു. വൃക്കയും മജ്ജയും തകരാറിലാകാൻ ഇടയുള്ള അത്രയും തീവ്രവായ മരുന്നുകളാണ് അദ്ദേഹത്തിന് നൽകിയത്. വൈകാതെ ആദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു’- ആൽഫിയേരി പറഞ്ഞു.

ആശുപത്രി സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ ഏഴു ഡിവൈഎഫ്ഐ പ്രവർത്തകരെ വെറുതെ വിട്ടു, പരാതിക്കാർ മൊഴിമാറ്റിയത് കേസിനു തിരിച്ചടിയായി

എന്നാൽ, മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രണ്ട് മാസം അദ്ദേഹത്തിന് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചിരുന്നു. ആശുപത്രി വാസത്തിനുശേഷം വിശ്വാസികളെ നേരിട്ട് അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ആശുപത്രിയിലെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ വച്ചാണ് അദ്ദേഹം വിശ്വാസികളെ കണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നിലെത്തിയത്.

അതേസമയം വിശ്വാസികൾക്ക് നേരെ കൈവീശി പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം അനുഗ്രഹിച്ചത്. അടുത്തിടെ ആശുപത്രിയിലെ പ്രാർത്ഥനാ മുറിയിൽ വീൽചെയറിലിരുന്ന് പ്രാർത്ഥിക്കുന്ന മാർപാപ്പയുടെ ചിത്രം പുറത്തുവന്നിരുന്നു. ചിത്രത്തിൽ വെളള മേലങ്കിയും പർപ്പിൾ നിറത്തിലുളള ഷാളുമാണ് അദ്ദേഹം ധരിച്ചിരുന്നത്. തല കുനിച്ച് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്ന മാർപാപ്പയുടെ ചിത്രമായിരുന്നു പുറത്തുവന്നത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026