BREAKING NEWS

നേതാവ് ആവശ്യപ്പെട്ടു, അനുയായി അനുസരിച്ചു!! എനിക്ക് എന്റെ കരുത്തും വീക്നസും അറിയാം- അവസാന ഓവറിലിനു മുൻപും പറഞ്ഞത് അടിച്ചുകളിക്കാൻ- ശശാങ്ക് സിങ്

· · 1 min read
Share: Copied!

ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിൽ സന്തോഷവാനാണെന്ന് പഞ്ചാബ് കിങ്സ് താരം ശശാങ്ക് സിങ്. ‘എന്റേത് മികച്ചൊരു ​ഗസ്റ്റ് റോൾ ആയിരുന്നു. ശ്രേയസ് അയ്യർ ബാറ്റ് ചെയ്യുന്നത് ഡ​ഗ് ഔട്ടിൽ ഇരുന്ന് കാണുന്നത് രസകരമായിരുന്നു. ഞാൻ ക്രീസിലെത്തിയപ്പോൾ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കാനായിരുന്നു ശ്രേയസിന്റെ നിർദ്ദേശം.

38 ലക്ഷം രൂപ തട്ടി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാനെതിരെ വ‍ഞ്ചനാ കുറ്റത്തിന് കേസ്, അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ ഷാൻ

അവസാന ഓവറിന് മുമ്പും ഇത് തന്നെയായിരുന്നു ക്യാപ്റ്റന്റെ നിർദ്ദേശം. അതുകൊണ്ട് ബൗണ്ടറികൾ നേടാൻ ഞാൻ ശ്രമിച്ചു. എനിക്ക് ടീം മാനേജ്മെന്റ് നൽകിയ പിന്തുണയും വലുതാണ്. എന്റേതായ രീതിയിൽ കളിക്കാൻ ടീം അനുവദിച്ചു. ചില ഷോട്ടുകൾ എനിക്ക് നന്നായി കളിക്കാൻ കഴിയും. മറ്റ് ചില ഷോട്ടുകൾ എനിക്ക് കളിക്കാൻ ബുദ്ധിമുട്ടാണ്. എന്റെ കരുത്ത് എനിക്കറിയാം.’ ശശാങ്ക് ആദ്യ ഇന്നിം​ഗ്സിന് ശേഷം പ്രതികരിച്ചു.

ഇസ്രായേൽ– ഗാസ യുദ്ധം കനക്കുന്നു,, ​ഗാസയിൽ നിന്ന് പലസ്തീനികൾ ഒഴിയണമെന്ന ആവശ്യവുമായി ഇസ്രയേൽ സൈന്യം- 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 20ൽ അധികം പേർ, ‘ഹമാസ് ഔട്ട്’ പ്രതിഷേധവുമായി പലസ്തീനികൾ

ടോസ് നേടിയ ​ഗുജറാത്ത് നായകൻ ശുഭ്മൻ ​ഗിൽ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തിരുന്നു. പുറത്താകാതെ 97 റൺസെടുത്ത ശ്രേയസ് അയ്യരിന്റെയും 44 റൺസ് സംഭവാന ചെയ്ത ശശാങ്ക് സിങ്ങിന്റെയും ഐപിഎൽ അരങ്ങേറ്റത്തിൽ 47 റൺസെടുത്ത പ്രിയാൻഷ് ആര്യയുടെയും പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. എന്നാൽ‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

അവസാന ഓവറിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 22 റൺസാണ് ശശാങ്ക് അടിച്ചെടുത്തത്. റൺസ് ഉയർത്തു​ക എന്ന ഉദ്ദേശത്തിൽ ശശാങ്ക് ബാറ്റ് ചെയ്തതിനാൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരിന് സെഞ്ച്വറി നേട്ടത്തിലേക്ക് എത്തിച്ചേരാനായില്ല. ​ഗുജറാത്ത് ടൈറ്റൻസിനായി സായി കിഷോർ മൂന്ന് വിക്കറ്റെടുത്തു. റാഷിദ് ഖാനും ക​ഗീസോ റബാദയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026