BREAKING NEWS

പിണങ്ങിയിറങ്ങിയവർ തറവാട്ടിലേക്ക് മടങ്ങിയെത്തുന്നു… ;വീ ഫോർ പട്ടാമ്പി’യുടെ തോളിൽ ചേർത്തുപിടിച്ച് പട്ടാമ്പി കൈപിടിയിലൊതുക്കാൻ കോൺ​ഗ്രസ്!! ഭരണനേട്ടം പ്രചാരണ വിഷയമാക്കി എൽഡിഎഫ്, നില മെച്ചപ്പെടുത്താനുറച്ച് ബിജെപി… പട്ടാമ്പിയിലിത്തവണ തീപ്പൊരി പോരാട്ടം

· · 1 min read
Share: Copied!

പട്ടാമ്പി: തറവാട്ടിൽ നിന്ന് പടിയിറങ്ങിയവർ മടങ്ങിയെത്തുമ്പോൾ പിണക്കംമറന്ന് ഇരുകൈയ്യും നീട്ടി കാരണവരുടെ സ്ഥാനത്തുനിന്ന് സ്വീകരിക്കാരൊരുങ്ങി കോൺ​ഗ്രസ്. കോൺഗ്രസിൽനിന്ന് വിട്ടുപോയവർ രൂപവത്കരിച്ച ‘വീ ഫോർ പട്ടാമ്പി’ കൂട്ടായ്മ എൽഡിഎഫിനൊപ്പം മത്സരിച്ചതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പട്ടാമ്പി നഗരസഭയിൽ എൽഡിഎഫ് ഭരണം കൈപ്പിടിയിലൊതുക്കിയത്.

ഇക്കുറി കൂട്ടായ്മ പിരിച്ചുവിട്ട് അവർ കോൺഗ്രസിൽ തിരിച്ചെത്തിയതോടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ പൊടിപാറുമെന്നുറപ്പ്. മൊത്തം 77 സ്ഥാനാർഥികളാണുള്ളത്. ഇതിൽ 43 വനിതകളാണ്. ആദ്യ ടേമിലെ മികച്ചവി ജയം ആവർത്തിക്കാൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും പുത്തൻ പരീക്ഷണങ്ങളാണ് കളത്തിലിറക്കിയിട്ടുള്ളത്. നില മെച്ചപ്പെടുത്താൻ ബിജെപിയും ശക്തമായ പ്രചാരണം ഇവിടെ പുറത്തെടുക്കുന്നുണ്ട്.

‘വീ ഫോർ പട്ടാമ്പി’ സ്വന്തം തട്ടകത്തിലേക്കു തിരിച്ചെത്തിയതോടെ ഭരണം വീണ്ടെടുക്കാനാവുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ പ്രചാരണ വിഷയമാക്കിയാണ് എൽഡിഎഫ് മുന്നേറുന്നത്. ഇത്തവണ വാർഡുകൾ 28-ൽനിന്ന് 29 ആയി. കഴിഞ്ഞതവണ യുഡിഎഫിന് 11, എൽഡിഎഫിന് 10, എൻഡിഎയ്ക്ക് ഒന്ന്, വീ ഫോർ പട്ടാമ്പിക്ക് ആറ് എന്നിങ്ങനെയായിരുന്നു സീറ്റുകൾ.

അതേസമയം പുതുമുഖങ്ങളെ നിർത്തിയാണ് ഇത്തവണ ഇരുമുന്നണിയും കളംപിടിക്കുന്നത്. എൽഡിഎഫിൽ ഇത്തവണ 29-ൽ 25 പുതുമുഖങ്ങളാണ്. 15 പേർ സ്വതന്ത്രരാണ്. 28 സീറ്റ് സിപിഎമ്മിനാണ്. യുഡിഎഫിൽ 23 പേർ പുതുമുഖങ്ങളാണ്. 16 സീറ്റ് കോൺഗ്രസിനും 13 എണ്ണം മുസ്ലിം ലീഗിനുമാണ്. ഇതിൽ മൂന്നുപേർ സ്വതന്ത്രരാണ്. കഴിഞ്ഞ തവണത്തെ വൈസ് ചെയർമാനും ‘വീ ഫോർ പട്ടാമ്പി’ നേതാവുമായിരുന്ന ടി.പി. ഷാജി, സി. സംഗീത, കെ.ആർ. നാരായണസ്വാമി എന്നിവർ ഇക്കുറി കോൺഗ്രസിനുവേണ്ടി മത്സര രംഗത്തുണ്ട്.

അതുപോലെ മുസ്ലിംലീഗിൽ പ്രമീള ചോലയിൽ, പി. സുനിത എന്നിവരൊഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. കഴിഞ്ഞതവണ സ്ഥിരംസമിതി അധ്യക്ഷരായിരുന്ന പി.കെ. കവിത, പി. ആനന്ദവല്ലി, പി. വിജയകുമാർ എന്നിവരടക്കം നാലുപേർ എൽഡിഎഫിൽ വീണ്ടും മത്സരരംഗത്തുണ്ട്. എൻഡിഎ 18 സീറ്റിലാണ് മത്സരിക്കുന്നത്. 16 പേർ പുതുമുഖങ്ങൾ. ഇതിൽ 13 പേർ വനിതകളാണ്. പതിനഞ്ചാം വാർഡായ കൊളോർക്കുന്നിലും 26-ാം വാർഡായ നേതിരിമംഗലത്തും ജനറൽ വാർഡിൽ വനിതകളെയാണ് എൻഡിഎ മത്സരിപ്പിക്കുന്നത്. 15-ൽ ബിൻസി, 26-ൽ സുമസത്യൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.

സുമ സത്യൻ കഴിഞ്ഞതവണ ചുരുങ്ങിയ വോട്ടുകൾക്കാണ് നേതിരിമംഗലത്ത് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞതവണ ബിജെപിക്ക് ഒരുസീറ്റ് മാത്രമാണ് നഗരസഭയിലുണ്ടായിരുന്നത്. എന്നാൽ രണ്ടാംമൈലിൽനിന്നു ജയിച്ച എ. സുരേഷ് ഇക്കുറി മത്സരരംഗത്തില്ല.അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പാർട്ടിവിട്ട മുൻ കോൺഗ്രസ് നേതാവ് പി.പി. അബ്ദുൾ വാഹിദ് പതിനാലാം വാർഡായ മേലേപട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.

ഇമ്രാൻ ഖാൻ മരിച്ചിട്ടില്ല, ജീവനോടെ അദിയാലയിലെ തടവറയിലുണ്ട്, ദൃശ്യങ്ങൾ പുറത്തുവിടില്ല!! അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭരണകൂടം വല്ലാതെ ഭയപ്പെടുന്നു, നാടുകടത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നു- പിടിഐ

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026