BREAKING NEWS

ഇമ്രാൻ ഖാൻ മരിച്ചിട്ടില്ല, ജീവനോടെ അദിയാലയിലെ തടവറയിലുണ്ട്, ദൃശ്യങ്ങൾ പുറത്തുവിടില്ല!! അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭരണകൂടം വല്ലാതെ ഭയപ്പെടുന്നു, നാടുകടത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നു- പിടിഐ

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് പാക്കിസ്ഥാൻ തെഹ്‌രീക്ക് ഇ ഇൻസാഫ് (പിടിഐ) രം​ഗത്ത്. ഇമ്രാൻ ഖാൻ ജീവനോടെയുണ്ടെന്നും അദ്ദേഹം കടുത്ത സമ്മർദത്തിലാണ് എന്നും സെനറ്റർ ഖുറം സീഷൻ പറഞ്ഞു. അതുപോലെ നിലവിലെ സർക്കാർ ഇമ്രാൻ ഖാന്റെ ജനപ്രീതിയെ ഭയക്കുന്നുവെന്നും അദ്ദേഹത്തിനുമേൽ പാക്കിസ്ഥാൻ വിടാനുളള സമ്മർദ തന്ത്രമാണ് നടക്കുന്നതെന്നും ഖുറം സീഷൻ പറഞ്ഞു. ഇക്കാരങ്ങൾകൊ ബന്ധുക്കൾക്ക് ഇമ്രാൻ ഖാനെ കാണാൻ ഇനിയും അനുമതി നൽകിയിട്ടില്ല. കൂടാതെ ജനങ്ങളെ ഭയന്ന് അദ്ദേ​​ഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിടുന്നില്ലെന്നും പിടിഐ വ്യക്തമാക്കി.

‘ഇമ്രാൻ ഖാന്റെ മരണവാർത്ത സത്യമല്ല. അദ്ദേഹം ജീവനോടെയുണ്ട്. അദിയാലയിലെ തടവറയിൽ കഴിയുകയാണ് അദ്ദേഹം. പാക്കിസ്ഥാൻ വിടണമെന്ന് നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇമ്രാൻ ഖാന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രീതി രാജ്യത്തെ ഭരണകൂടത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. അതിനാലാണ് അവർ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടാത്തത്. ഒരു മാസത്തിലേറെയായി അദ്ദേഹം തടങ്കലിലാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും അഭിഭാഷകർക്കും മാത്രമല്ല കുടുംബത്തിന് പോലും അദ്ദേഹത്തെ കാണാൻ അവസരം നൽകുന്നില്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഈ അടുത്താണ് അദ്ദേഹം അദിയാലയിലെ തടങ്കലിലുണ്ടെന്ന് പോലും ഞങ്ങൾ അറിഞ്ഞത്’: സീഷൻ പറഞ്ഞു.

അതേസമയം പിടിഐ സ്ഥാപകനും പാക് മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ 2023 ഓഗസ്റ്റിലാണ് അഴിമതി ഉൾപ്പെടെയുളള കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചതായി പാക്കിസ്ഥാനിലെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തെ കാണാൻ അനുമതി തേടി സഹോദരിമാരും പാർട്ടി പ്രവർത്തകരും ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇമ്രാൻ ഖാനെ ഏകാന്ത തടവിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തോട് കാട്ടുനീതിയാണ് കാണിക്കുന്നതെന്നും സഹോദരിമാർ ആരോപിച്ചിരുന്നു.

ഇതിനിടെ ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ തെളിവ് സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മകൻ കാസിം ഖാനും രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ സുരക്ഷാ കാര്യങ്ങൾ പരിശോധിച്ച് ഡിസംബർ രണ്ടിന് ഇമ്രാൻ ഖാനെ കാണാൻ അവസരമൊരുക്കാമെന്ന് നിയമമന്ത്രി അഖീൽ മാലിക് കുടുംബത്തെ അറിയിക്കുകയും ചെയ്തു.

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026