BREAKING NEWS

അമേരിക്കയുടെ തീരുവ ഭീഷണിക്ക് പുല്ലുവില, ഓ​ഗസ്റ്റ് മാസത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയവരിൽ മുൻപന്തിയിൽ ഇന്ത്യയും ചൈനയും!! നിർത്തിയില്ലെങ്കിൽ 100% തീരുവ- ട്രംപ്, എണ്ണയല്ലേ വാങ്ങുന്നുള്ളു, ഗൂഢാലോചന നടത്തുകയോ, യുദ്ധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ലല്ലോ? ചൈന

· · 1 min read
Share: Copied!

വാഷിങ്ടൻ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവരെ ഭീഷണിപ്പെടുത്തുന്ന അമേരിക്കൻ തന്ത്രം വിലപ്പോയില്ല. ഓ​ഗസ്റ്റ് മാസത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയവരിൽ മുൻപന്തിയിൽ ഇന്ത്യയും ചൈനയുമെന്ന് റിപ്പോർട്ട്. ചൈനയ്ക്ക് മേൽ 100 ​​ശതമാനം വരെ നികുതി ചുമത്തുമെന്ന മുന്നറിയിപ്പിനും റഷ്യൻ എണ്ണ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ നിർത്തണമെന്നുള്ള യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ആവശ്യത്തിന് പിന്നാലെ ട്രംപിന് ചൈനയുടെ മറുപടിയുമെത്തി. തങ്ങൾ എണ്ണ വാങ്ങുന്നതല്ലാതെ യുദ്ധങ്ങൾക്ക് ഗൂഢാലോചന നടത്തുകയോ, യുദ്ധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്ന് ചൈന വ്യക്തമാക്കി.

അതുപോലെ യുദ്ധം പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും ഉപരോധങ്ങൾ അവയെ സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം നാറ്റോ അംഗങ്ങളെ അഭിസംബോധന ചെയ്ത ഒരു കത്തിലൂടെയാണ് ട്രംപ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നി‍ർത്തണമെന്ന് ആവശ്യപ്പെട്ടത്.

“എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണം. റഷ്യയ്‌ക്കെതിരെ വലിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഞാൻ തയ്യാറാണ്. സഖ്യം കൂട്ടായി പ്രവർത്തിക്കണം’, ട്രംപ് ആവശ്യപ്പെട്ടു. നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാൽ മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂ എന്നും ട്രംപ് വ്യക്തമാക്കി.

റഷ്യയിൽനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് നാറ്റോ അംഗമായ തുർക്കിയും. ഓഗസ്റ്റ് മാസത്തിലും റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയ രാജ്യം ചൈനയായിരുന്നു. രണ്ടാമത് ഇന്ത്യയും. ഓഗസ്റ്റ് മാസത്തിൽ മാത്രം 290 കോടി യൂറോയുടെ (30,000 കോടി രൂപ) എണ്ണ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങി. ഇതോടെ സാധാരണയായി 310 കോടി യൂറോയുടെ എണ്ണ വാങ്ങുന്ന ചൈനയുടെ അടുത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഹെൽസിങ്കി ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തിറക്കിയത്. ജൂലൈയിൽ 270 കോടി യൂറോയുടെ എണ്ണയായിരുന്നു ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിയിരുന്നത്. ചൈന 410 കോടി യൂറോയുടെ എണ്ണയും.

ചൈന റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറച്ചപ്പോൾ ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയുടെ ഇറക്കുമതി കൂടിയിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ അമേരിക്കയുടെ കടുത്ത അതൃപ്തി നിലനിൽക്കേയാണ് ഇന്ത്യ എണ്ണ വാങ്ങുന്നത് വർധിപ്പിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെ തുടർന്ന് അമേരിക്ക ഇന്ത്യയ്ക്ക് 50% പിഴത്തീരുവയാണ് ചുമത്തിയത്.

നെതന്യാഹു കരയാക്രമണം ലക്ഷ്യമിട്ടു, ആക്രമിച്ചാൽ ഖത്തറും ഇന്റലിജൻസ് ഏജൻസിയും തമ്മിലുള്ള ബന്ധം തകരുമെന്ന് മൊസാദിന്റെ ഡയറക്ടർ ഡേവിഡ്, എതിർത്തതോടെ വ്യോമാക്രമണം, കൊല്ലപ്പെട്ടതെല്ലാം ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ- റിപ്പോർട്ട്

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026