BREAKING NEWS

സഹോദരിക്കൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോയ ഊരുമൂപ്പൻ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു, പുഴയോരത്തുവെച്ച് കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, മൃതദേഹം നീക്കാൻ അനുവദിക്കാതെ വൻ പ്രതിഷേധം

· · 1 min read
Share: Copied!

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവ ആക്രമണത്തിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടു. പുൽപ്പള്ളി വണ്ടിക്കടവ് ദേവർഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ ഊരുമൂപ്പൻ കൂമൻ ആണ് മരിച്ചത്. സഹോദരിയോടൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു.

മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ മൂപ്പനാണ് കൊല്ലപ്പെട്ടത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.  പുഴയോരത്തുവെച്ച് കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

സംഭവസ്ഥലത്ത് വൻ പ്രതിഷേധം നടക്കുകയാണ്. മൃതദേഹം സ്ഥലത്തുനിന്ന് നീക്കാൻ അനുവദിക്കാതെയാണ് നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

‘ഇനി വോട്ടുറപ്പിക്കാൻ ഉദ്യോഗസ്ഥ പ്രമാണിമാരുടെ പിന്നാലെ നടക്കണം’… വോട്ടർപട്ടികയിൽ നിന്ന് പേര് തട്ടിക്കളഞ്ഞ കൂട്ടത്തിൽ മുൻ എംഎൽഎയും ഭാര്യയും!! സംസ്ഥാനത്ത് 24.08 ലക്ഷം പേർ പുറത്ത്, ബിഎൽഒമാരുടെ റിപ്പോർട്ട് കളവ്- എംവി ജയരാജൻ, തലസ്ഥാനത്ത് ഒരു ബൂത്തിൽ ഒഴിവാക്കിയത് 710 പേരെ- എംകെ റഹ്മാൻ, പിഴവ് ചൂണ്ടിക്കാണിച്ചാൽ ഇലക്ടറൽ രജിസ്ടേഷൻ ഓഫീസർമാർ തിരുത്തും- രത്തൻ ഖേൽക്കർ

 

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026