BREAKING NEWS

കൊച്ചി ന​ഗരത്തിലെ 40 വർഷം പഴക്കമുള്ള കുടിവെള്ള സംഭരണിയുടെ പാളി തകർന്നു, അപകട സമയത്ത് സംഭരണിയിൽ 1.15 കോടി ലീറ്റർ വെള്ളം!! വീടുകളിൽ വെള്ളം കയറി, മതിലുകൾ തകർന്നു, വെള്ളപ്പാച്ചിലിൽ വാഹനങ്ങൾക്ക് കേടുപാട്, സംഭവം പുലർച്ചെ മൂന്നുമണിയോടെ, ജലവിതരണം മുടങ്ങും

· · 1 min read
Share: Copied!

കൊച്ചി∙ തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകർന്ന് വീടുകളിൽ വെള്ളം കയറി. മതിലുകൾ തകർന്ന് അപകടം. 1.35 കോടി ലീറ്റർ ശേഷിയുള്ള വാട്ടർ അതോറ്റിയുടെ ടാങ്കാണ് പുലർച്ചെ മൂന്നു മണിയോടെ തകർന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വാഹനങ്ങൾക്ക് കേടുപാടുണ്ടായി. നഗരത്തിൽ ജലവിതരണം മുടങ്ങും.

അപകടത്തിൽ ടാങ്കിനു പിന്നിലായുള്ള പത്തോളം വീടുകളിൽ വെളളം കയറി. വെള്ളത്തിൽ ഒഴുകിപ്പോയി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. വീട്ടുപകരണങ്ങളും നശിച്ചു. കോർപറേഷൻ 45–ാം ഡിവിഷനിലെ ജലസംഭരണിയാണ് തകർന്നത്. തകർന്ന ടാങ്കിന് 40 വർഷത്തിലേറെ പഴക്കമുണ്ട്. അപകട സമയം 1.15 കോടി ലീറ്റർ വെള്ളം സംഭരണിയിൽ ഉണ്ടായിരുന്നു. രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്ത്. ഇതിൽ ഒരു ക്യാബിനിൻറെ ഒരു ഭാഗത്തെ ഭിത്തിയാണ് അടർന്നു പോയത്. പുലർച്ചെയായതിനാൽ‍ ആളുകൾ അറിയാൻ വൈകിയതിനാൽ ദുരിതം ഇരട്ടിയാക്കി.

അതേസമയം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. കൊച്ചി നഗരത്തിൻറെ പലഭാഗത്തേക്കും വെള്ളമെത്തിക്കുന്ന ടാങ്കാണ് തകർന്നത്. പുത്തുപാടി ഹെൽത്ത് സെന്റർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും വെള്ളം കയറിയതായി വാർഡ് കൗൺസിലർ പറഞ്ഞു.

യാത്ര നീണ്ട താടിയും ഗ്രാമീണ വേഷവുമായി സാധാരണക്കാരേപ്പോലെ… ബോംബുകൾ ഉൾപ്പെടെ എല്ലാവിധ സ്ഫോടകവസ്തുക്കളും നിർമിക്കാൻ വിദഗ്ധർ, അത്യാധുനിക ആയുധങ്ങൾ അനായാസേന ഉപയോ​ഗിക്കും, ഇന്ത്യയിടെ ഭൂരിഭാഗം പ്രദേശങ്ങളുടെയും മാപ്പ് സംഘത്തിന്റെ കയ്യിൽ ഭദ്രം!! മുംബൈ സ്ഫോടനം മുതൽ പഹൽഗാം ഭീകരാക്രമണം വരെ പങ്ക്…ഇന്ത്യയെ തകർക്കാൻ മാത്രം പ്രത്യേക പാക്ക് സംഘം… ‘എസ്1’ യൂണിറ്റ്

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026