BREAKING NEWS

പുലാവും ബിരിയാണിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ റസ്ക് കഴിച്ച് ജീവിക്കുന്നവർക്ക് കഴിയില്ലെന്ന് റാക്കിബുൽ ഹുസൈന്‍, അമ്മയുടെ പാൽ കുടിക്കാൻ ജനിച്ചവർ മനുഷ്യര്‍, ബിരിയാണി കഴിക്കാൻ ജനിച്ചവർ മൃഗങ്ങളെന്ന് ഹിമന്ത ബിശ്വശര്‍മ്മ, വാക്പോര് ശക്തം

· · 1 min read
Share: Copied!

ഗുവാഹത്തി: അസമിലെ നഗോണിൽ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും കോൺഗ്രസ് എം.പി റാക്കിബുൽ ഹുസൈനും തമ്മിലുള്ള വാക്പോര് രൂക്ഷം. ബിരിയാണി, പുലാവ്, ചിക്കൻ, ഉണക്കമീൻ, റസ്ക് തുടങ്ങിയ ഭക്ഷണങ്ങളുടെ പേരുകൾ ഉപയോഗിച്ചാണ് ഇരുനേതാക്കളും പരസ്പരം പോരടിക്കുന്നത്.ബി.ജെ.പി സ്ഥാനാർഥി ദേവാശിഷ് ശർമക്കായി പ്രചാരണം നടത്തുന്നതിനിടെയാണ് ഹിമന്ത ബിശ്വ ശർമ കോൺഗ്രസ് നേതാവ് റാക്കിബുൽ ഹുസൈനെതിരെ കടുത്ത പരാമർശം നടത്തിയത്.

പുരാണ കഥാപാത്രമായ ‘ബകാസുരനുമായി’ റാക്കിബുൽ ഹുസൈനെ താരതമ്യം ചെയ്ത ഹിമന്ത, സർക്കാർ പദ്ധതികൾക്കായി അനുവദിക്കുന്ന പണം ‘തിന്നുതീർക്കുന്നു’ എന്ന തരത്തിലുള്ള അഴിമതി ആരോപണവും ഉന്നയിച്ചു. റാക്കിബുൽ ദിവസത്തിൽ പലതവണ മാംസവും പുലാവും കഴിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഹിമന്തയുടെ പരാമർശത്തിന് പരിഹാസരൂപത്തിലാണ് റാക്കിബുൽ ഹുസൈൻ മറുപടി നൽകിയത്. താൻ ബിരിയാണി കഴിക്കാനാണ് ജനിച്ചതെന്നും ദൈവം തന്നെ ഈ ലോകത്തേക്ക് അയച്ചത് അതിനായാണെന്നും അദ്ദേഹം പറഞ്ഞു. ഹിമന്തക്ക് ഇഷ്ടപ്പെട്ട റസ്ക് പരാമർശിച്ചും അദ്ദേഹം ബി.ജെ.പി നേതാവിനെ പരിഹസിച്ചു.

പുലാവും ബിരിയാണിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ റസ്ക് കഴിച്ച് ജീവിക്കുന്നവർക്ക് കഴിയില്ലെന്ന തരത്തിലായിരുന്നു റാക്കിബുൽ ഹുസൈന്റെ പരിഹാസം. ഇതിന് പിന്നാലെയാണ് ഹിമന്ത കൂടുതൽ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്. അമ്മയുടെ പാൽ കുടിക്കാൻ ജനിച്ചവർ മനുഷ്യരാണെന്നും ബിരിയാണി കഴിക്കാൻ ജനിച്ചവർ മൃഗങ്ങളാണെന്നും നഗോണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഹിമന്ത പറഞ്ഞു. തുടർന്ന് എ.ഐ.യു.ഡി.എഫ് അധ്യക്ഷൻ ബദ്റുദ്ദീൻ അജ്മലും തർക്കത്തിൽ ഇടപെട്ടു. റാക്കിബുൽ ഹുസൈൻ ബിരിയാണി കഴിച്ചല്ല, ഉണക്കമീൻ കഴിച്ചാണ് വളർന്നതെന്നായിരുന്നു അജ്മലിന്റെ പരിഹാസം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധുബ്രി മണ്ഡലത്തിൽ അജ്മലിനെ റാക്കിബുൽ ഹുസൈൻ പത്ത് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു.

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026