BREAKING NEWS

‘അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ?‘ ശിവൻകുട്ടിയുടെ പഴയ ‘പവർകട്ട്‘ പോസ്റ്റ് പൊക്കിയെടുത്ത് വി.ടി ബൽറാം

· · 1 min read
Share: Copied!

പാലക്കാട്: സംസ്ഥാനത്തെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവും തൃത്താലയിലെ സ്ഥാനാർഥിയുമായ വി.ടി. ബൽറാം.

‘ഒരു ചോദ്യം.. ഈ പവർകട്ട് എന്ന് കേട്ടിട്ട് എത്ര കാലമായി???’ എന്ന ശിവൻകുട്ടിയുടെ 2024 ഏപ്രിൽ അഞ്ചാം തീയതിയിലെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ? എന്നാണ് ബൽറാമിന്റെ ചോദ്യം.

വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മീതേ എത്തിയതോടെയാണ് സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി തുടങ്ങിയിട്ടുള്ളത്. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. ഒരാഴ്ച മുന്നേ തന്നെ മലബാർ മേഖലയിലെ ചിലഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു.

പിന്നാലെ കൊച്ചി, തിരുവിതാംകൂർ മേഖലയിലും 10-15 മിനിറ്റ് വൈദ്യുതനിയന്ത്രണം ആരംഭിച്ചു. എന്നാൽ, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണ് എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.‘

വിഭീഷണൻ’, പാർട്ടിക്ക് ഉള്ളിൽ നിന്നുകൊണ്ട് തന്നെ പാര പണിഞ്ഞു, നിങ്ങൾ ബിജെപിയിൽ ചേരാൻ കാത്തിരിക്കുകയായിരുന്നു അല്ലേ?? താങ്കളെ വിശ്വസിക്കാൻ കൊള്ളില്ല, രാഘവ് ഛദ്ദക്കെതിരെ രൂക്ഷവിമര്‍ശനം

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026