BREAKING NEWS

മാഹി പള്ളി പെരുന്നാളിന്റെ റീൽസ് ചിത്രീകരിക്കാനായി പോയ വ്ളോഗർമാർ കാറിടിച്ച് മരിച്ച സംഭവം; ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കൾ, അന്വേഷണ ചുമതല റേഞ്ച് ഡിഐജി ഏറ്റെടുത്തു

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ സ്വദേശികളായ വ്ളോഗർമാർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല റേഞ്ച് ഡിഐജി കെ. കാർത്തിക്കിന്. മരിച്ച അനൂപിന്റെയും ഷബീർ താണയുടെയും ബന്ധുക്കൾ അപകടത്തിൽ ദുരൂഹത സംശയമുന്നയിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് മേൽനോട്ട ചുമതല നൽകിയത്.

15-നായിരുന്നു അപകടം. മാഹി പള്ളി പെരുന്നാളിന്റെ റീൽസ് ചിത്രീകരിക്കാനായി പോയ അനൂപും ഷബീറും സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽനിന്ന് കാർ ഇടിക്കുകയായിരുന്നു. നടാൽ ഊർപ്പഴശിക്കാവിന് സമീപമായിരുന്നു അപകടം.

കാർ ഓടിച്ചിരുന്ന മാഹി സ്വദേശി വിദു കൃഷ്ണ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ സാഹചര്യങ്ങളും ബന്ധുക്കൾ ഉന്നയിച്ച സംശയങ്ങളും ഉൾപ്പെടെ പരിശോധിച്ചായിരിക്കും അന്വേഷണം മുന്നോട്ടുപോകുക.

ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, മരുമകന്‍ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജന്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം

BREAKING NEWS
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: ’കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല; 2025 വരെ കാലാവധിയുണ്ടായിരുന്നു; ആരോ​ഗ്യമന്ത്രി മാപ്പുപറയണം’: വീണാ ജോർജ്
30 Oct 2026
BREAKING NEWS
രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞതാണോ എന്ന സംശയം ആവർത്തിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം നടപടി
30 Oct 2026