BREAKING NEWS

പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി വികെ നിഷാദ് പയ്യന്നൂർ നഗരസഭ 46ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി!! ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎമ്മുകാരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.

അതേസമയം കേസിലെ പ്രതികളിലൊരാളായ വികെ നിഷാദ് പയ്യന്നൂർ നഗരസഭയിൽ 46-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. പയ്യന്നൂർ നഗരസഭയിലെ മത്സരിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻറ് നിഷാദ്, നന്ദകുമാർ എന്നിവർ കുറ്റക്കാരാണെന്നാണ് തളിപ്പറമ്പ് അഡീഷണൽ കോടതി കണ്ടെത്തിയത്. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അറസ്റ്റിലായതിനെ തുടർന്ന് പയ്യന്നൂർ ടൗണിൽ വെച്ച് പോലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികൾ ബോംബ് എറിയുകയായിരുന്നു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്തിന്റെതാണ് ഉത്തരവ്.

സഹകരണസംഘത്തിൽനിന്ന് തിരിച്ചടയ്ക്കാത്ത ബിജെപി സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകൾ പുറത്തുവിടും- എംഎസ് കുമാർ!! ഭീഷണിക്കു പിന്നാലെ ഓടിപ്പിടിച്ച് വീട്ടിലെത്തി അനുനയന നീക്കവുമായി രാജീവ് ചന്ദ്രശേഖർ, തെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എംഎസ് കുമാറിനെ സന്ദർശിച്ചതെന്ന് മറുപടി

BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026
BREAKING NEWS
50,000 രൂപയുടെ ബോണ്ട്, അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക... അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ മോചനം, നേഹ ബോറയും പുറത്തിറങ്ങി
17 Oct 2026
BREAKING NEWS
ഭർത്താവ് പകുത്തു നൽകിയ കരളുമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുമോൾ പോയത് ഡ്ര​ഗ്സ് അടക്കം നിരവധി കേസുകളിലെ പ്രതിയായ വടകര സ്വദേശി അബ്ദുൾ സമദിനൊപ്പം, തുമ്പായത് യുവാവിന്റെ ഏഴാമത്തെ സിം കാർഡ് ട്രേസ് ചെയ്ത് നടത്തിയ അന്വേഷണം, കസ്റ്റഡിയിലെടുത്തത് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന്
17 Oct 2026
BREAKING NEWS
'നിതീഷ്കുമാറിനു വേണ്ടി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി'; എല്ലാം വിളിച്ച് പറഞ്ഞ് ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങ്; നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള നീരസത്തെ തുടർന്ന് വെളിപ്പെടുത്തൽ; വിവാദമായതോടെ തിരുത്തൽ
17 Oct 2026