BREAKING NEWS

സഹകരണസംഘത്തിൽനിന്ന് തിരിച്ചടയ്ക്കാത്ത ബിജെപി സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകൾ പുറത്തുവിടും- എംഎസ് കുമാർ!! ഭീഷണിക്കു പിന്നാലെ ഓടിപ്പിടിച്ച് വീട്ടിലെത്തി അനുനയന നീക്കവുമായി രാജീവ് ചന്ദ്രശേഖർ, തെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എംഎസ് കുമാറിനെ സന്ദർശിച്ചതെന്ന് മറുപടി

· · 1 min read
Share: Copied!

തിരുവനന്തപുരം: ബിജെപിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനു മുൻപ് എംഎസ് കുമാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് അനുനയന നീക്കവുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് രാവിലെയാണ് രാജീവ് ചന്ദ്രശേഖർ എംഎസ് കുമാറിന്റെ വീട്ടിലെത്തിയത്. സഹകരണസംഘത്തിൽനിന്ന് ബിജെപി നേതാക്കൾ വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ലെന്നും സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകൾ പുറത്തുവിടുമെന്നും എംഎസ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎസ് കുമാറിനെ അനുനയിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയത്.

എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എംഎസ് കുമാറിനെ സന്ദർശിച്ചതെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ വീട്ടിലും കയറുന്നുണ്ട്. അത്തരത്തിലൊരു സന്ദർശനമായിരുന്നു ഇത്. മറ്റ് വിഷയങ്ങളൊന്നും ചർച്ചയായില്ല. എല്ലാവരെയും കാണുന്നത് തന്റെ കടമയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറും വലിയശാല ഫാം ടൂർ സഹകരണസംഘത്തിന്റെ അധ്യക്ഷനുമായ തിരുമല അനിലിന്റെ ആത്മഹത്യയെ കുറിച്ച് പ്രതികരിക്കവെയാണ് ബിജെപി നേതാക്കൾക്കെതിരെ എംഎസ് കുമാർ രംഗത്തെത്തിയത്. താൻ നേതൃത്വം നൽകുന്ന സഹകരണ ബാങ്കിൽ നിന്ന് ബിജെപി നേതാക്കൾ വായ്പ എടുത്തിട്ടുണ്ട്. വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്. ഉത്തരവാദിത്തപ്പെട്ട നേതാക്കൾ വായ്പ തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്നുമാണ് എംഎസ് കുമാറിന്റെ ആരോപണം.

’10 വർഷത്തിലധികമായി തിരിച്ചടയ്ക്കാത്തവർക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? ബിജെപിയുടെ ആരുമല്ല ഞാനെന്ന ബോധ്യം ഇപ്പോഴാണ് വന്നത്. ഞാൻ ബിജെപിയുടെ ആരുമല്ലെന്ന് പറഞ്ഞത് എസ് സുരേഷാണ്. അത്യുന്നതനായ നേതാവാണ് അദ്ദേഹം. സുരേഷ് പറഞ്ഞാൽ അത് അവസാന വാക്കാണ്. ഇപ്പോൾ പാർട്ടി പരിപാടികൾ എന്നെ അറിയിക്കാറില്ല. വായ്പ എടുത്ത നേതാക്കളെക്കുറിച്ച് വെളിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അത് ഉടൻ തന്നെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓർമപ്പെടുത്തലാണ്’ എം എസ് കുമാർ പറഞ്ഞിരുന്നു.

വിവാഹിതനായ പ്രബീഷിന് രണ്ട് കാമുകിമാർ!! തന്നെ വിവാഹം കഴിക്കണമെന്ന് അനിത, രണ്ടുപേരേയും ഒരുപോലെ നോക്കിക്കോളാമെന്ന് മറുപടി, ആറുമാസം ​ഗർഭിണിയായ അനിതയെ കൊലപ്പെടുത്തിയത് ശാരീരിക ബന്ധത്തിനു ശേഷം, രണ്ടാം കാമുകി രജനി വായ പൊത്തിപ്പിടിച്ചു!! രജനിയുടെ ശിക്ഷാവിധി 29ന് ശേഷം

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026