BREAKING NEWS

‘അവർ ഇങ്ങോട്ട് വന്നതല്ല, ഞാൻ അങ്ങോട്ട് പോയതാണ്, നാല് മാസം മുൻപ് ചർച്ച നടത്തി, ഒരു മുന്നണിയിലേക്കും അപേക്ഷ നൽകിയിട്ടില്ല,11 വർഷം എൻഡിഎയിൽ പ്രവർത്തിച്ചിട്ട് കിട്ടിയത് ചായയും വടയും മാത്രം!! സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും, ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും തോൽപ്പിക്കാൻ ഞങ്ങൾക്ക് ശേഷിയുണ്ട്’

· · 1 min read
Share: Copied!

തിരുവനന്തപുരം: തങ്ങൾ ഒരു മുന്നണിയിലേക്കും പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നു വിഷ്ണുപുരം ചന്ദ്രശേഖരൻ. താൻ യുഡിഎഫിനോട്‌ തർക്കിക്കാനില്ല. യുഡിഎഫ് നേതാക്കളുടെ മനസിൽ ഉണ്ടായ തെറ്റിദ്ധാരണ കാമരാജ് കോൺഗ്രസ്‌ തിരുത്തും. യുഡിഎഫുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവർ ഇങ്ങോട്ട് വന്നതല്ല, താൻ അങ്ങോട്ട് പോയതാണെന്നാണ് ചന്ദ്രശേഖരൻ പറഞ്ഞത്.

ഞങ്ങളുടെ മുന്നണി പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിക്കരുതെന്ന് ഫോൺ വിളിച്ച് പറഞ്ഞിരുന്നു. പക്ഷെ യുഡിഎഫ് പ്രഖ്യാപിച്ചു. നാല് മാസം മുൻപാണ് ചർച്ച ചെയ്തത്. യുഡിഎഫിനെ ഞാനല്ല, എന്നെ അവരാണ് വഞ്ചിച്ചത്. അപേക്ഷ ഉണ്ടെങ്കിൽ കാണിക്കട്ടെ. ഞങ്ങൾ ഇടതുപക്ഷത്തിന് ഒപ്പവും നിന്നിട്ടുണ്ട്. ഞങ്ങൾക്ക് ആരോടും അയിത്തമില്ല, വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. അതുപോലെ യുഡിഎഫ് വാതിൽ പൂട്ടിയെങ്കിൽ അതിന്റെ താക്കോൽ അവരുടെ കൈവശം തന്നെ ഇരിക്കട്ടെ എന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. ഒരിടത്തേക്കും ഇരന്നുചെല്ലേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം കഴിഞ്ഞ 11 വർഷമായി എൻഡിഎയിൽ പ്രവർത്തിച്ചിട്ടും തനിക്ക് ലഭിച്ചത് ചായയും വടയും മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഘടകകക്ഷികൾ വളർന്നുവരുന്നത് മുന്നണിയിലെ ചിലർക്ക് ഇഷ്ടമല്ലെന്നും തങ്ങളുടെ കാര്യത്തിൽ ബിജെപി സ്വീകരിക്കുന്നത് ചിറ്റമ്മ നയമാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടും ബിജെപിയുടെ പിന്തുണ ലഭിച്ചില്ലെന്നും ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

അതുപോലെ എൻഡിഎയിലെ പ്രശ്നങ്ങൾ രാജീവ് ചന്ദ്രശേഖർ ഇടപെട്ട് പരിഹരിച്ചാൽ മാത്രം മുന്നണിയിൽ തുടരും. അല്ലാത്തപക്ഷം മുന്നണി വിടുമെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ രണ്ട് സീറ്റുകൾ ഉൾപ്പെടെ ആകെ ആറ് സീറ്റുകൾ ആവശ്യപ്പെടാനാണ് കാമരാജ് കോൺഗ്രസിന്റെ തീരുമാനം. അവഗണന തുടരുകയാണെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവരെ തോൽപ്പിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിഷ്ണുപുരം ചന്ദ്രശേഖരൻ നടത്തിയത് എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായുള്ള വിലപേശൽ നാടകം, ചർച്ച നടത്തി വഞ്ചിച്ചു, ഇനി യുഡിഎഫിൻ്റെ ഭാഗമാകണമെന്ന് പറഞ്ഞു വന്നാലും മുന്നണിയുടെ ഭാഗമാക്കില്ല- കോൺ​ഗ്രസ്

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026