BREAKING NEWS

വിഷ്ണുപുരം ചന്ദ്രശേഖരൻ നടത്തിയത് എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായുള്ള വിലപേശൽ നാടകം, ചർച്ച നടത്തി വഞ്ചിച്ചു, ഇനി യുഡിഎഫിൻ്റെ ഭാഗമാകണമെന്ന് പറഞ്ഞു വന്നാലും മുന്നണിയുടെ ഭാഗമാക്കില്ല- കോൺ​ഗ്രസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: എൻഡിഎ ഘടകകക്ഷി വിഎസ്‌ഡിപി ഇനി മുന്നണിയിലേക്കു വരണമെന്നു പറഞ്ഞാലും യുഡിഎഫിൻ്റെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്. യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തി വഞ്ചിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വമിപ്പോൾ. എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായി വിലപേശൽ നാടകം നടത്തുകയായിരുന്നു ചന്ദ്രശേഖരനെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

നിലവിൽ എൻഡിഎ ഉപാധ്യക്ഷനാണ് വിഷ്‌ണുപുരം ചന്ദ്രശേഖരൻ. കഴിഞ്ഞ ദിവസം വിഎസ്‌ഡിപി പാർട്ടിയെ യുഡിഎഫ് അസോസിയേറ്റ് ഘടകകക്ഷിയാക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ഈ പ്രഖ്യാപനം തള്ളിയ ചന്ദ്രശേഖരൻ, ഇങ്ങനെയൊരു ആവശ്യം താൻ മുന്നോട്ട് വച്ചിട്ടില്ലെന്നും അതിനായി ആർക്കും കത്ത് നൽകിയിട്ടില്ലെന്നും പറഞ്ഞ് രം​ഗത്തെത്തി. തൻ്റെ അപേക്ഷ പുറത്തുവിടാൻ യുഡിഎഫ് നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ തങ്ങൾ എൻഡിഎയിൽ അതൃപ്തരാണെന്ന് പറഞ്ഞ അദ്ദേഹം, ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്ന ശേഷം മെച്ചപ്പെട്ട പരി​ഗണനയുണ്ടെന്നും പറഞ്ഞിരുന്നു. അതൃപ്തിയുണ്ടെന്ന് നേതാക്കളോട് പറഞ്ഞതുകൊണ്ട് ചാടിപ്പോവുകയാണെന്ന് കരുതരുത്. എൻഡിഎ സമീപനം തിരുത്തണം. അടുത്ത എൻഡിഎ യോഗത്തിൽ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

അതേസമയം പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത് പോലെ പിവി അൻവറും സികെ ജാനുവും യുഡിഎഫിൽ അസോസിയേറ്റ് അം​ഗങ്ങളാകും. അസോസിയേറ്റ് അംഗങ്ങളാക്കാനാണ് യുഡിഎഫ് യോഗത്തിൽ നിലവിൽ ധാരണയായത്.

‘പ്രിയപ്പെട്ടവരെ, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക?, സമൂഹത്തിന് വലിയൊരു മാതൃകയാണ് ഈ ഡോക്ടർമാർ’!! വാഹനാപകടത്തിൽ നഷ്ടമാകുമായിരുന്ന ഒരു ജീവൻ വെറും നാലു മിനിറ്റിൽ ഒരു ബ്ലേഡും സ്ട്രോയും കൊണ്ട് തിരിച്ചുപിടിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് വി‍ഡി സതീശൻ- സംഭവം ഇങ്ങനെ

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026